പൂനെയിൽ കെട്ടിടം തകർന്നുവീണ് 3 പേർ മരിച്ചു; 7 പേർക്ക് പരിക്ക്; കൂടുതൽ പേർ കുടുങ്ങി കിടക്കുന്നു

Web Desk   | Asianet News
Published : Feb 04, 2022, 08:37 AM ISTUpdated : Feb 04, 2022, 08:44 AM IST
പൂനെയിൽ കെട്ടിടം തകർന്നുവീണ് 3 പേർ മരിച്ചു; 7 പേർക്ക് പരിക്ക്; കൂടുതൽ പേർ കുടുങ്ങി കിടക്കുന്നു

Synopsis

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ വലിയ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടത് തൊഴിലാളികൾ ആണ്

മുംബൈ:പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം(building) തകർന്നുവീണ്(collapsed) മൂന്ന് പേർ മരിച്ചു. നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനം തുടരുകയാണ്. 

പൂനെ യർവാദ ശാസ്ത്രി നഗറിലാണ് സംഭവം. ഇതുവരെ 6 മൃതദേഹങ്ങൾ പുറത്തെടുത്തു.  ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. മൃതദേഹങ്ങൾ പൂനെയിലെ സലൂൺ ആശുപത്രിയിലേക്ക് മാറ്റി. 

കെട്ടിടം തകർന്ന് വീണുള്ള അപകടം ഉണ്ടായത് രാത്രി 11 മണിയോടെയാണ്. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ വലിയ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടത് തൊഴിലാളികൾ ആണ്. ഏഴുപേർ പരിക്കുകളോടെ ആശുപത്രിയിലാണ്. 

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. പരിക്കേറ്റ് ചികിൽസയിൽ ഉള്ളവർ വേ​ഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദഹം ട്വീറ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിലെ ബുൾഡോസർ നടപടി: 'കുടിയിറക്കിന് പിന്നിൽ ​ഗൂഢലക്ഷ്യം'; പ്രദേശം സന്ദർശിച്ച് സിപിഎം നേതാക്കൾ
അദ്വാനിയുടെ കാൽച്ചുവട്ടിലിരിക്കുന്ന മോദി പ്രധാനമന്ത്രിയായതിൽ ദ്വിഗ് വിജയ് സിംഗിന്റെ ആർഎസ്എസ് പുകഴ്ത്തലിൽ വിവാദം; എന്നും ആർഎസ്എസ് വിരുദ്ധനെന്ന് മറുപടി