ദില്ലിയിൽ ബുൾഡോസർ രാജ്; കൊലക്കേസ് പ്രതിയുടെ മൂന്ന് നില വീട് ഇടിച്ചു നിരത്തി മുനിസിപ്പൽ കോർപ്പറേഷൻ

Published : Mar 08, 2026, 05:44 PM IST
Bulldozers roll into Uttam Nagar

Synopsis

കേസിലെ മുഖ്യപ്രതിയായ നിസാമുദ്ദീന്റെ വീടാണ് പൊളിച്ച് നീക്കിയത്. സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി രേഖ ​ഗുപ്ത പറഞ്ഞിരുന്നു. കേസിൽ ഇതുവരെ 7 പേരാണ് അറസ്റ്റിലായത്.

ദില്ലി: പശ്ചിമ ഡൽഹിയിലെ ഉത്തം നഗറിൽ ഹോളി ആഘോഷത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ വീട് ഇടിച്ചു നിരത്തി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് ബുൾഡോസർ ഉപയോഗിച്ച് കൊലക്കേസ് പ്രതിയുടെ വീട് തകർത്ത് നീക്കിയത്. കേസിലെ പ്രധാന പ്രതിയായ ആകാശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അധികൃതർ അനധികൃതമാണെന്ന് കാണിച്ച് ശനിയാഴ്ച ഉച്ചയോടെ തകർത്തത്. കഴിഞ്ഞ ആഴ്ച ഉത്തം നഗറിൽ ഒരു ആഘോഷ പരിപാടിക്കിടെ നടന്ന തർക്കത്തിനിടെയാണ് ഒരു യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതിയായ നിസാമുദ്ദീന്റെ വീടാണ് പൊളിച്ച് നീക്കിയത്. സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി രേഖ ​ഗുപ്ത പറഞ്ഞിരുന്നു. കേസിൽ ഇതുവരെ 7 പേരാണ് അറസ്റ്റിലായത്.

വ്യക്തിപരമായ തർക്കത്തെത്തുടർന്ന് നിസാമുദ്ദീനും കൂട്ടാളികളും ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. ഈ കൊലപാതകം പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ജനങ്ങൾക്കിടയിൽ വൻ രോഷം ഉയരുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പ്രതിയായ നിസാമുദ്ദീന്റെ വീട് അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി കോർപറേഷൻ നടപടി സ്വീകരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വലിയ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടം തകർത്തു.

കെട്ടിടത്തിന്റെ മൂന്ന് നിലകളും പൂർണമായും ഇടിച്ച് നിരത്തി. കെട്ടിടം പൊളിക്കുന്ന സമയത്ത് പ്രദേശത്ത് സംഘർഷസാധ്യത നിലനിന്നിരുന്നതിനാൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. സിആർപിഎഫ് ഉൾപ്പെടെയുള്ള കേന്ദ്ര സേനയെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. കെട്ടിടം പൊളിക്കുന്നതിന് മുൻപായി അവിടെയുണ്ടായിരുന്ന സാധനങ്ങൾ മാറ്റാൻ സമയം നൽകിയിരുന്നതായും അധികൃതർ അറിയിച്ചു. അതേസമയം ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ നടപടിക്കെതിരെ വലിയ വിമർശനം ഉയർന്നിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: വിദേശകാര്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയിൽ; പ്രസ്താവന പോര, ചർച്ച വേണമെന്ന് പ്രതിപക്ഷം, ഇരു സഭകളിലും ബഹളം
'രാഷ്ട്രപതി ദ്രൗപതി മുർമു നിൽക്കുന്നു, നിങ്ങളും അദ്വാനിയും ഇരിക്കുന്നു, ഇതാണോ നിങ്ങളുടെ ബഹുമാനം'; മോദിക്ക് മറുപടിയുമായി മമത