
ഭുവനേശ്വർ: ഒഡീഷയിൽ ബസ് അപകടത്തിൽ 12 പേർ മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. രണ്ട് ബസ്സുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആറ് പുരുഷന്‍മാരും നാല് സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. വിവാഹ സംഘം സഞ്ചരിച്ചിരുന്ന സ്വകാര്യ ബസും സർക്കാര്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. മരിച്ചതില്‍ ഏഴ് പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നവീൻ പട്നായിക് 3 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.