
ഭോപ്പാല്‍: ബസ് പുഴയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു, 19 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ റെയിസന്‍ ജില്ലയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ടു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.