സ്വകാര്യ കമ്പനി ജീവനക്കാരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു, 12 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്

Published : Apr 10, 2024, 08:43 AM IST
സ്വകാര്യ കമ്പനി ജീവനക്കാരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു, 12 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്

Synopsis

സ്വകാര്യ ഡിസ്റ്റിലറിയിലെ ജീവനക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളുമുണ്ട്

ദുർഗ്: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം. അപകടത്തില്‍ 14പേര്‍ക്ക് പരിക്കേറ്റു. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. സ്വകാര്യ കമ്പനി ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

രാത്രി 8.30ഓടെ ഖുംഹാരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖാപ്രി ഗ്രാമത്തിലാണ് അപകടമുണ്ടായത്. സ്വകാര്യ ഡിസ്റ്റിലറിയിലെ ജീവനക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളുമുണ്ട്. ഖനിയിൽ നിന്നുള്ള പാറപ്പൊടിക്ക് സമാനമായ നിർമ്മാണ സാമഗ്രഹി ശേഖരിച്ചതിന് ശേഷം ബാക്കിയാവുന്ന 40 അടിയിലേറെ ആഴമുള്ള കുഴിയിലേക്കാണ് ബസ് നിയന്ത്രണം വിട്ട് തെറിച്ചത്. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പരിക്കേറ്റവരിൽ 12 പേരെ റായ്പൂരിലെ എയിംസിലേക്കാണ് മാറ്റിയിരിക്കുന്നത്.

സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുമെന്ന് കളക്ടർ വിശദമാക്കി. അപകടത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച