
ദില്ലി: ഉത്തര്‍പ്രദേശ് ഗാസിപൂരില്‍ ബസിന് തീ പിടിച്ച് വമ്പൻ അപകടം. അപകടത്തില്‍ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.
വിവാഹസംഘം സഞ്ചരിച്ച ബസിനാണ് തീ പിടിച്ചത്. ഇലക്ട്രിക് വയറില്‍ തട്ടി തീ പിടിക്കുകയും തുടര്‍ന്ന് ബസിലൊന്നാകെ തീ പടരുകയും ചെയ്യുകായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാഹസംഘം ആയതിനാല്‍ തന്നെ ധാരാളം പേര്‍ ബസിലുണ്ടായിരുന്നുവത്രേ.
അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഇപ്പോഴും തീ മുഴുവനായി അണഞ്ഞുതീര്‍ന്നിട്ടില്ല. നിരവധി പേര്‍ക്ക് ഗുരുതരമായ പരുക്കാണ് സംഭവിച്ചിട്ടുള്ളെന്ന് സ്ഥലത്തുനിന്ന് ലഭ്യമായ വിവരങ്ങളില്‍ ഉണ്ട്. ഇവരെയെല്ലാം അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
Also Read:- വില്ലേജ് ഓഫീസര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-