കൊവിഡിനെ തുരത്താൻ സ്വർണം കൊണ്ട് മാസ്ക്; ഉപയോ​ഗിച്ചത് മൂന്നരലക്ഷം രൂപയുടെ സ്വർണ്ണം!

By Web TeamFirst Published Jul 17, 2020, 1:21 PM IST
Highlights

കഴിഞ്ഞ നാൽപത് വർഷങ്ങളായി ‍ഞാൻ സ്ഥിരമായി ഈ ആഭരണങ്ങളെല്ലാം ധരിക്കുന്നുണ്ട്. സ്വർണം ധരിക്കുക എന്നത് എന്റെ ദൗർബല്യമാണ്. 

കട്ടക്ക്: കഴിഞ്ഞ ദിവസമാണ് പൂനെ സ്വദേശിയായ ശങ്കർ കുറാഡെ എന്ന വ്യക്തി സ്വർണം കൊണ്ടുള്ള മാസ്ക് ധരിച്ച് ജനശ്രദ്ധയാകർഷിച്ചത്. ഇതിന് പിന്നാലെ കട്ടക്കില്ഡ നിന്നുള്ള മറ്റൊരു ബിസിനസുകാരനും സ്വർണ മാസ്കുമായി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണത്തിന്റെ മാസ്കാണ് ഇദ്ദേഹത്തിന്റേത്. കട്ടക്കിലെ കേശർപൂർ സ്വദേശിയായ അലോക് മൊഹന്തിയാണ് ഈ ബിസിനസുകാരൻ. 

ചെറുപ്പം മുതൽ സ്വർണത്തോട് വളരെയധികം അഭിനിവേശമുള്ള വ്യക്തിയായിരുന്നു താനെന്ന് അദ്ദേഹം വ്യക്തമാക്കി. മൊഹന്തിയുടെ കഴുത്തിലും വിരലുകളിലും നിരവധി സ്വർണത്തിന്റെ ആഭരണങ്ങളുണ്ട്. 'കഴിഞ്ഞ നാൽപത് വർഷങ്ങളായി ‍ഞാൻ സ്ഥിരമായി ഈ ആഭരണങ്ങളെല്ലാം ധരിക്കുന്നുണ്ട്. സ്വർണം ധരിക്കുക എന്നത് എന്റെ ദൗർബല്യമാണ്. മറ്റുള്ള വ്യക്തികൾ സ്വർണത്തിന്റെ മാസ്ക് ധരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് വേണ്ടി ഒരെണ്ണം നിർമ്മിക്കാൻ ഞാൻ‌ ഡിസൈനറോട് ആവശ്യപ്പെട്ടു.' ഇന്ത്യാ ടു‍ഡേ ടിവിയോട് സംസാരിക്കവേ മൊഹന്തി പറഞ്ഞു. 

സ്വർണം കൊണ്ട് എൻ 95 മാസ്ക് ആണ് നിർമ്മിച്ചിട്ടുള്ളത്. മൂന്നരലക്ഷം രൂപ ചെലവഴിച്ച് 22 ദിവസം കൊണ്ടാണ് മാസ്ക് നിർമ്മിച്ചത്. 100 ​ഗ്രാം സ്വർണ്ണമാണ് ഇതിനായി ഉപയോ​ഗിച്ചത്. മൊഹന്തി കൂട്ടിച്ചേർത്തു. സാമൂഹ്യപ്രവർത്തനങ്ങളിലും മൊഹന്തി സജീവമാണ്. 

click me!