പണത്തെച്ചൊല്ലിയുള്ള തർക്കം, ഭർത്താവിനോട് പിണങ്ങി താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി, മൃതദേഹം കനാലിൽ തള്ളി കാമുകൻ

Published : Sep 29, 2026, 08:16 PM IST
kalyani murder

Synopsis

തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളുകയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഷാഫി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഗുണ്ടൂർ: ആന്ധ്ര പ്രദേശിലെ എൻടിആർ ജില്ലയിലെ കനാലിൽ നിന്ന് കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞു. സെപ്തംബർ 18ന് വിജയവാഡയിലെ തെർമൽ പവർ സ്റ്റേഷന്റെ കനാലിൽ നിന്നാണ് സ്ത്രീയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. ഗുണ്ടൂർ സ്വദേശിയായ കല്യാണിയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഭർത്താവിൽ നിന്നും കുടുംബക്കാരിൽ നിന്നും പിരിഞ്ഞ് തനിച്ച് താമസിക്കുകയായിരുന്നു കല്യാണി. സംഭവവുമായി ബന്ധപ്പെട്ട് കല്യാണിയുമായി പ്രണയത്തിലായിരുന്ന ഷാഫി എന്ന ഇറച്ചിക്കട ഉടമയെയും മറ്റ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കനാലിൽ നിന്നും കഷണങ്ങളാക്കിയ നിലയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലും സമീപ പ്രദേശങ്ങളിലും കാണാതായ സ്ത്രീകളെക്കുറിച്ചുള്ള കേസ് വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കല്യാണിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. വിജയവാഡയിലെ ഭവാനിപുരത്ത് മട്ടൺ ഷോപ്പ് നടത്തുന്ന ഷാഫിയുമായി കല്യാണി അടുപ്പത്തിലായിരുന്നുവെന്നും ഇയാളുടെ വീടിന് സമീപത്താണ് ഇവർ താമസിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. സെപ്റ്റംബർ 17ന് പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായി. മുൻപും പല തവണ അയ്യായിരം, പതിനായിരം രൂപ വീതവും ചെറിയ സ്വർണാഭരണങ്ങളും കല്യാണി ഷാഫിയോട് ആവശ്യപ്പെട്ടിരുന്നു. ഈ തർക്കത്തിന് പിന്നാലെ കല്യാണിയെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കുന്നതിനായി ശരീരം കഷണങ്ങളാക്കി കനാലിൽ തള്ളുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇറച്ചി വെട്ടാൻ കടയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ഷാഫി കൊലപാതകം നടത്തിയതെന്നാണ് സൂചന. കൊല്ലപ്പെട്ട കല്യാണിയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ച പോലീസ് ഷാഫി ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവം നടന്ന സാഹചര്യത്തെക്കുറിച്ചും കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വ്യക്തമായ അന്വേഷണം നടത്തിവരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം; യുദ്ധം അവസാനിപ്പിക്കാൻ ഇറാന്‍റെ നിർദേശങ്ങൾ അം​ഗീകരിക്കുമോ?
മൊബൈൽ ഫോൺ കാണാതായതിനെച്ചൊല്ലി തർക്കം; ആന്ധ്രാപ്രദേശിൽ ലോറി ക്ലീനറെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി