അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം; യുദ്ധം അവസാനിപ്പിക്കാൻ ഇറാന്‍റെ നിർദേശങ്ങൾ അം​ഗീകരിക്കുമോ?

Published : Sep 29, 2026, 06:49 PM IST
trump yemen operation houthi attack saudi arabia us military action oil risk middle east

Synopsis

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ ഖത്തർ വഴി ഇറാൻ കൈമാറി. അമേരിക്കയുടെ അനുകൂല നിലപാടുണ്ടായാൽ പശ്ചിമേഷ്യയിൽ സമാധാനത്തിന് വഴിയൊരുങ്ങും. അതേസമയം, തങ്ങൾ ആണവായുധം നിർമിക്കുന്നില്ലെന്ന് ഇറാൻ വിപ്ലവസേന വ്യക്തമാക്കി.

ദുബൈ: ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ വെച്ച നിർദേശങ്ങളോടുള്ള അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ വഴി അറിയിച്ചെന്നും നിലപാട് ഇന്നു തന്നെ ഉണ്ടാകുമെന്നുമാണ് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. അതിനിടെ, ഇറാൻ ആണവായുധമുണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ വിപ്ലവസേന ഇന്ന് രംഗത്തെത്തി.

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പരിഹാരം അമേരിക്കയെ അറിയിച്ചെന്നാണ് ഇറാൻ പറഞ്ഞിരിക്കുന്നത്. ഖത്തർ വഴിയാണ് സന്ദേശം കൈമാറിയത്. അമേരിക്കൻ നിലപാട് അനുകൂലമായാൽ സമാധാനത്തിലേക്ക് വഴി തുറക്കും. അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുന്നോട്ടു പോകാമെന്നു കൂടി ഇറാൻ വിദേശകാര്യമന്ത്രി ഇന്ന് വ്യക്തമാക്കി. ഹോർമൂസ് തുറക്കുന്നതിൽ ഉൾപ്പടെയാണ് ഇറാൻ തങ്ങളുടെ നിലപാടും പരിഹാര നിർദേശങ്ങളും അറിയിച്ചിരിക്കുന്നത്. അതേസമയം, ആണവ വിഷയത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയാറായാൽ ഇറാനു ഉപരോധത്തിലും മരവിപ്പിച്ച സ്വത്തുക്കളിലും ഇളവ് നൽകാമെന്ന് സമ്മതിച്ചതായുള്ള റിപ്പോർട്ടുകൾ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും ഇറാനും ഒരുപോലെ തള്ളി.

ഇറാൻ ആണവായുധം ഉണ്ടാകകുന്നില്ലെന്നും ഇത് അമേരിക്കക്കും അറിയാമെന്നും ഇറാന്റെ സമ്പത്ത് കൈക്കലാക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെന്നുമാണ് ഐആർജിസി തുറന്നടിച്ചിരിക്കുന്നത്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ആക്രമണം ഉണ്ടായാൽ വേദനാജനകമായിരിക്കും മറുപടിയെന്നും വെല്ലുവിളി മുഴക്കിയിട്ടുണ്ട്. അതിനിടെ ഇറാഖിലെ നജാഫിലേക്ക് തീർത്ഥ യാത്രകൾക്കുൾപ്പടെ വ്യോമയാന ഉപരോധത്തിൽ അമേരിക്ക ഇളവ് നൽകി. ഹോർമൂസിൽ ഒരു കപ്പലിന് നേരെ ആക്രമണമുണ്ടായെങ്കിലും നേരിയ കേടുപാടുണ്ടായ കപ്പൽ യാത്ര തുടർന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൊബൈൽ ഫോൺ കാണാതായതിനെച്ചൊല്ലി തർക്കം; ആന്ധ്രാപ്രദേശിൽ ലോറി ക്ലീനറെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി
എല്ലാ മാസവും 500 രൂപ പിരിവ് തരണമെന്ന് യുവ നേതാവ്, കൈകാര്യം ചെയ്ത് സ്ത്രീകൾ, പൊലീസ് സ്റ്റേഷനിൽ നാടകീയ സംഭവം