
ദില്ലി: ബിഹാറിലെ ബക്സറിൽ കർഷക പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ പൊലീസ് വാൻ കത്തിച്ചു. സർക്കാർ വാഹനങ്ങൾ അടിച്ച് തകർത്തു. ചൗസ പവർ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമിക്ക് കൂടുതൽ വില ആവശ്യപ്പെട്ട് സമരം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. പവർ പ്ലാന്റിന് നേരെയും അക്രമം നടന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം കർഷകരെ വീടുകളിൽ കയറി പോലീസ് ആക്രമിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam