Bypoll Results 2021| ബംഗാളില്‍ വിജയമുറപ്പിച്ച് തൃണമൂല്‍, മധ്യപ്രദേശിൽ ബിജെപി, രാജസ്ഥാനില്‍ കോണ്‍ഗ്രസ്

Published : Nov 02, 2021, 01:29 PM ISTUpdated : Nov 02, 2021, 02:16 PM IST
Bypoll Results 2021| ബംഗാളില്‍ വിജയമുറപ്പിച്ച് തൃണമൂല്‍, മധ്യപ്രദേശിൽ ബിജെപി, രാജസ്ഥാനില്‍ കോണ്‍ഗ്രസ്

Synopsis

പശ്ചിമ ബംഗാളിലെ 4 നിയമസഭ മണ്ഡലങ്ങളിൽ വന്‍ ലീഡുമായി തൃണമൂൽ കോൺഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ അടക്കമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റുകളിലേക്കും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന  ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാളിലെ 4 നിയമസഭ മണ്ഡലങ്ങളിൽ വന്‍ ലീഡുമായി തൃണമൂൽ കോൺഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ അടക്കമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

ഗൊസാബ, ഖർദാഹ, ദിൻ ഹാട്ട മണ്ഡലങ്ങളിലാണ് തൃണമൂൽ കോൺഗ്രസ്  ലീഡ് നേടി. ഭവാനിപ്പൂരിൽ മമതക്കായി രാജി വെച്ച  മന്ത്രി സൊവൻദേബ് ചതോപാധ്യയ 1200 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. ബിജെപിയുടെ സിറ്റിങ് സീറ്റുകളായ ദിൻഹാട്ട , ശാന്തിപ്പൂർ എന്നിവിടങ്ങളിലും തൃണമൂൽ കോൺഗ്രസ് ലീഡ് നേടിയിട്ടുണ്ട്. ബംഗാളിലെ ദിൻഹാട്ടയിൽ തൃണമൂലിന് വൻ നേട്ടമാണ് ലഭിച്ചത്. ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍  ഉദയൻ ഗുഹക്ക് 1.63 ലക്ഷം വോട്ടിന്റെ വിജയമാണ് നേടിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്ക് 57 വോട്ടിനാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന്  വിജയിച്ചത്

രാജസ്ഥാനിൽ 2 സീറ്റിലും കോൺഗ്രസിന് ലീഡ് നേടി. മധ്യപ്രദേശിൽ 3 മണ്ഡലങ്ങളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. റെയ്ഗാവിലും കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ പൃഥ്വിപ്പൂരിലും ജോബാറ്റിലുമാണ് ബിജെപിയുടെ മുന്നേറ്റം. പൃഥ്വിപ്പൂരില്‍  3000 വോട്ടുകളില്‍ അധികം ലീഡാണ് ബിജെപി നേടിയിട്ടുള്ളത്. 

ബിഹാറിൽ 2 ഇടത്തും ജെഡിയുവാണ് മുന്നിട്ട് നിക്കുന്നത്. കുഷേഷ്വർ അസ്താൻ, താർപർ മണ്ഡലങ്ങളിൽ ജെഡിയു സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുകയാണ്. ഹിമാചലിൽ മൂന്നിൽ രണ്ട് സീറ്റുകളിലും കോൺഗ്രസാണ് മുന്നിട്ട് നിക്കുന്നത്. 

ലോക്സഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഹിമാചൽ പ്രദേശിലും , മധ്യപ്രദേശിലും ബിജെപിക്കാണ് ലീഡ്. ദാദ്ര നാഗർഹവേലിയിൽ ശിവസേന ലീഡ് ചെയ്യുമ്പോള്‍ ഹിമാചൽ പ്രദേശിലെ മാണ്ടി ലോക്സഭ സീറ്റിൽ കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്.മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും 29 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.   

PREV
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ