
ലഖ്നൗ: പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഓരോ പൗരനും സുരക്ഷ ഉറപ്പാക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്ന സാഹചര്യത്തിൽ മതനേതാക്കളും മറ്റ് നേതാക്കളും മുന്നോട്ട് വന്ന് തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്നും യോഗി അഭ്യർത്ഥിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽ വീണുപോകരുതെന്നും ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമം ഓരോ ഇന്ത്യൻ പൗരനും സുരക്ഷ ഉറപ്പാക്കുന്നതാണ്. സർക്കാർ ആരോടും അനീതി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിൽ പ്രതിഷേധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അക്രമങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർ വൻവില നൽകേണ്ടി വരുമെന്നും യോഗി സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam