സുപ്രധാന പ്രഖ്യാപനത്തിന് കേന്ദ്രസര്‍ക്കാര്‍? പ്രധാനമന്ത്രി അഞ്ചരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

Published : Mar 11, 2024, 05:08 PM ISTUpdated : Mar 11, 2024, 05:19 PM IST
സുപ്രധാന പ്രഖ്യാപനത്തിന് കേന്ദ്രസര്‍ക്കാര്‍? പ്രധാനമന്ത്രി അഞ്ചരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

Synopsis

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്

ദില്ലി: പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ഇന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ അഭിസംബോധനയിൽ സിഎഎയെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് മുഖ്യ പ്രചാരണ വിഷയങ്ങളിൽ ഒന്നായി ഉയര്‍ത്തിക്കാട്ടാൻ കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് സിഎഎ നടപ്പാക്കുമെന്നും ആർക്കും അക്കാര്യത്തിൽ സംശയം വേണ്ടെന്നും നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി