ദില്ലി സംഘർഷം: വ്യാജ വാർത്തക്കെതിരെ കേസ്, ഫേസ്ബുക്കിനോടും വാട്സ്ആപ്പിനോടും റിപ്പോർട്ട് തേടി

By Web TeamFirst Published Dec 25, 2019, 10:45 AM IST
Highlights

നൂറോളം സൈബർ ഗ്രൂപ്പുകൾ നീരീക്ഷണത്തിലാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച വരെ കണ്ടെത്തിയ ശേഷം പ്രതി ചേർക്കുമെന്ന് ദില്ലി പൊലീസ് പറഞ്ഞു.

ദില്ലി: ദില്ലിയിൽ  നടന്ന പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള സംഘർഷത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്.

വ്യാജ വാർത്ത പ്രചരിപ്പിച്ച സൈബർ ഗ്രൂപ്പുകളെ സംബന്ധിച്ച് ഫേസ്ബുക്കിനോടും ട്വിറ്ററിനോടും വാട്സ്ആപ്പിനോടും ദില്ലി പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നൂറോളം സൈബർ ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചവരെ കണ്ടതിത്തിയ ശേഷം പ്രതി ചേർക്കുമെന്ന് ദില്ലി പൊലീസ് അറിയിച്ചു. 

click me!