'മാധ്യമപ്രവര്‍ത്തനം ദൂരെ എറിയൂ'; യുപി പൊലീസിന്‍റെ തടവറയില്‍ നടന്നത് വെളിപ്പെടുത്തി റിപ്പോര്‍ട്ടര്‍

By Web TeamFirst Published Dec 21, 2019, 10:07 AM IST
Highlights

'' അവര്‍ ഞങ്ങളെ ലോക്കപ്പിലടച്ചു. എന്‍റെ ഫോണടക്കം കയ്യിലുണ്ടായിരുന്ന വസ്തുക്കളെല്ലാം പിടിച്ചുവാങ്ങി. എന്‍റെ സുഹൃത്തിനെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു...''

ലക്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം തുടരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ആക്രമണങ്ങള്‍ നടക്കുകയാണ്. ഇതിനിടെ യുപിയിലെ സാമൂഹ്യപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസ് പിടിച്ചുകൊണ്ടുപോകുന്നുവെന്നാണ് ആരോപണം. ഇവരെ അറസ്റ്റ് ചെയ്തോ എന്നോ എവിടെയുണ്ടെന്നോ വ്യക്തമല്ലെന്നുമാണ് ഇവര്‍ക്കൊപ്പമുള്ളവര്‍ പറയുന്നത്. ഇതിനിടെ പൊലീസില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുകയാണ് മാധ്യമപ്രവര്‍ത്തകനായ ഒമര്‍ റാഷിദ്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അനുഭവം വെളിപ്പെടുത്തിയത്. 

ഉത്തര്‍പ്രദേശിലെ ഒരു സിറ്റി റെസ്റ്റോറന്‍റില്‍ ഇരുന്ന് അന്നത്തേക്കുള്ള വാര്‍ത്തകള്‍ തയ്യാറാക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകനായ ഒമര്‍ റാഷിദ്. ദ ഹിന്ദു ന്യൂസ് പേപ്പറിന്‍റെ ഉത്തര്‍പ്രദേശ് കറസ്പോണ്ടന്‍റാണ് റാഷിദ്. ഒപ്പമുണ്ടായിരുന്ന  സുഹൃത്തുമായി ചേര്‍ന്ന് ആരുടെയോ വൈവൈയില്‍ ആയിരുന്നു അവര്‍ ജോലി ചെയ്തുകൊണ്ടിരുന്നത്. ഇതിനിടയിലാണ് ഇവര്‍ക്കിടയിലേക്ക് യൂണിഫോമിലല്ലാത്ത ഒരു സംഘം ആളുകള്‍ എത്തിയത്. 

'' ഹോട്ടലില്‍ ആരുടെയോ വൈഫൈ ഉപയോഗിക്കുകയായിരുന്നു ഞാന്‍. പെട്ടന്ന് സാധാരണ വസ്ത്രം ധരിച്ച് നാലോ അഞ്ചോ പേര്‍ എത്തി. അവര്‍ എന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. അവനോട് സ്വയം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു. എന്നോടും എന്നെ പരിചയപ്പെടുത്താന്‍ പറഞ്ഞു. പിന്നീട് അവര്‍ അവനെ പിടിച്ച് ജീപ്പിലാക്കി. എന്നോടും ജീപ്പിലേക്ക് കയറാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് അവരെ അറിയിച്ചു. എന്നാല്‍ അവര്‍ നിര്‍ബന്ധം പിടിച്ചു, ഞാന്‍ അവരുടെ കൂടെ ചെല്ലണം എന്ന്'' - ഒമര്‍ റാഷിദ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

''അവര്‍ ഞങ്ങളെ ലോക്കപ്പിലടച്ചു. എന്‍റെ ഫോണടക്കം കയ്യിലുണ്ടായിരുന്ന വസ്തുക്കളെല്ലാം പിടിച്ചുവാങ്ങി. എന്‍റെ സുഹൃത്തിനെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. അവനെ ചോദ്യം ചെയ്ത പൊലീസ് യുപിയിലെ ആക്രമണങ്ങളില്‍ അവന് പങ്കുണ്ടെന്ന് പറഞ്ഞു. ആക്രണങ്ങളിലെ പ്രധാന സൂത്രധാരനാണ് ഞാനെന്നും അവര്‍ ആരോപിച്ചു. കാശ്മീരില്‍നിന്നെത്തി ഇവിടെ ആക്രമണങ്ങളില്‍ പങ്കെടുക്കുന്ന ചിലരെ കുറിച്ച് അവരെന്നോട് ചോദിച്ചു. ഞാന്‍ അവരോട് എന്തെങ്കിലും ചോദിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അവരെന്നോട് നിശബ്ദമാകാന്‍ ആജ്ഞാപിച്ചു. അവരെന്നോട് ആവര്‍ത്തിച്ച് പറഞ്ഞു, മാധ്യമപ്രവര്‍ത്തനം മറ്റെവിടെയെങ്കിലും കൊണ്ടുക്കളയാന്‍, അവരത് കാര്യമാക്കുന്നില്ലെന്ന്. അവരുടെ പക്കല്‍ എനിക്കെതിരെയുള്ള തെളിവുകളുമുണ്ടെന്നും അവര്‍ പറഞ്ഞു. വീണ്ടും വണ്ടിയില്‍ കയറ്റി അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. അവര്‍ എനിക്ക് നേരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. എന്‍റെ താടി എടുത്തുകളയുമെന്ന് പറഞ്ഞു. ''

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും യുപി ഡിജിപി ഒപി സിംഗും വിളിച്ചതിനാല്‍ ഒമര്‍ റാഷിദിനെ അവര്‍ വിട്ടയച്ചു. ഉത്തര്‍പ്രദേശില്‍ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ നിരവധി സാമൂഹ്യപ്രവര്‍ത്തകരെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. അഭിഭാഷകന്‍ മൊഹദ് ഷൊയ്ബ്, മുന്‍ ഐപിഎസ് ഓഫീസറും സാമൂഹ്യപ്രവര്‍ത്തകനുമായ എസ് ആര്‍ ദരപുരി എന്നിവര്‍ ഇവരില്‍ ചിലരാണ്. 

'' ആക്രമണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. ഇപ്പോള്‍ അത് മറയ്ക്കാന്‍ സമാധാനപരമായി പ്രതിഷേധിച്ച സാമൂഹ്യപ്രവര്‍ത്തകരെ  അവര്‍ പിടിച്ചുകൊണ്ടുപോകുകയാണ്. ഇത് ശരിയല്ല. പൊലീസ് ഞങ്ങളോട് പറയണം, ഇവരൊക്കെ എവിടെയാണ്'' - മാഗ്സാസേ അവാര്‍ഡ് ജേതാവായ സന്ദിപ് പാണ്ഡെ പറഞ്ഞു. രാജ്യം മുഴുവന്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയാണ്. ഉത്തര്‍പ്രദേശിലെ പല നഗരങ്ങളിലും ആക്രമണസംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ആറ് പേരാണ് ആക്രമണങ്ങളില്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പട്

click me!