
കൊൽക്കത്ത: കൊവിഡ് മഹാമാരി (Covid pandemic) അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം (CAA-സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit shah). ബംഗാൾ സന്ദർശനത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. സിഎഎ നടപ്പാക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് ഊഹാപോഹം പ്രചരിപ്പിക്കുകയാണ്. എന്നാൽ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഞങ്ങൾ സിഎഎ നടപ്പാക്കുക തന്നെ ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി. "സിഎഎ ഒരു യാഥാർത്ഥ്യമായിരുന്നു, സിഎഎ ഒരു യാഥാർത്ഥ്യമാണ്, സിഎഎ ഒരു യാഥാർത്ഥ്യമാകും. ഒന്നും മാറിയിട്ടില്ല," -അമിത് ഷാ പറഞ്ഞു.
2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതി ബിൽ പാസാക്കിയത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലീം ഇതര ന്യൂനപക്ഷങ്ങൾക്ക് പൗരത്വം അനുവദിക്കുന്നതാണ് നിയമഭേദഗതി. എന്നാൽ സിഎഎക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ പലഭാഗത്തുമുണ്ടായത്. സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാൾ. ബംഗാളിലെ അക്രമത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും അമിത് ഷാ രംഗത്തെത്തി.
ബിർഭൂമിൽ തൃണമൂൽ കോൺഗ്രസ് ഒമ്പത് പേരെ ജീവനോടെ ചുട്ടുകൊന്നു. ബംഗാളിൽ മമതാ ബാനർജി അഴിമതിയും അക്രമവും അവസാനിപ്പിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അമിത്ഞാ ഷാ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam