സ്പീഡ് ട്രാക്കിൽ കമ്പിയുമായി ഇ-റിക്ഷ, പിന്നിൽ നിന്നെത്തിയ കാറിലേക്ക് ഇടിച്ച് കയറി; ക്യാബ് ഡ്രൈവ‍ർക്ക് ദാരുണാന്ത്യം, യാത്രക്കാരി ഗുരുതരാവസ്ഥയിൽ

Published : Jul 18, 2026, 02:33 AM IST
Cab Accident Death

Synopsis

ഗുരുഗ്രാമിൽ നിന്ന് ഡൽഹി ഭാഗത്തേക്ക് പോവുകയായിരുന്ന ക്യാബ്, എക്സ്പ്രസ് വേയിലെ ഓവർടേക്കിംഗ് ലൈനിലൂടെ പോവുകയായിരുന്ന ഇ-റിക്ഷയുടെ പുറകിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുമ്പ് കമ്പികളിലൊന്ന് ഡ്രൈവറുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി സംഭവസ്ഥലത്തുതന്നെ ഡ്രൈവ‍ർ മരിക്കുകയായിരുന്നു.

ഗുരുഗ്രാം: റിക്ഷയിൽ കയറ്റിക്കൊണ്ടു പോയ ഇരുമ്പ് കമ്പികൾ പിന്നാലെ വന്ന വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് തുളച്ചുകയറി ഉണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ദ്വാരക എക്സ്പ്രസ് വേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ടാക്സിയായി ഓടുന്ന കാർ മുൻപിൽ പോയ ഇ-റിക്ഷയിൽ കൊണ്ടുപോയ ഇരുമ്പ് കമ്പിയിൽ ഇടിച്ച് കയറി. ഇടിയുടെ ആഘാതത്തിൽ ഇ-റിക്ഷയിലുണ്ടായിരുന്ന ഇരുമ്പ് കമ്പികൾ ക്യാബിന്റെ മുൻവശത്തെ ഗ്ലാസ്സ് തകർത്ത് ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു.

അപകടത്തിൽ ക്യാബിലുണ്ടായിരുന്ന വനിതാ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുഗ്രാമിൽ നിന്ന് ഡൽഹി ഭാഗത്തേക്ക് പോവുകയായിരുന്ന ക്യാബ്, എക്സ്പ്രസ് വേയിലെ ഓവർടേക്കിംഗ് ലൈനിലൂടെ പോവുകയായിരുന്ന ഇ-റിക്ഷയുടെ പുറകിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ശക്തമായ ആഘാതത്തിൽ ക്യാബിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇ-റിക്ഷയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്നിരുന്ന ഇരുമ്പ് കമ്പികളിലൊന്ന് ഡ്രൈവറുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി സംഭവസ്ഥലത്തുതന്നെ ഡ്രൈവ‍ർ മരിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് തകർന്ന കാറിനുള്ളിൽ കുടുങ്ങിപ്പോയ വനിതാ യാത്രക്കാരിയെ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്നാണ് പുറത്തെടുത്തത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളരെ പണിപ്പെട്ടാണ് ക്യാബിന്റെ ഉള്ളിൽ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പൊലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഗുരുഗ്രാം ട്രാഫിക് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹമോചിതയായ യുവതിയുമായി പ്രണയം, ആദ്യം വീട്ടുകാർ എതിർത്തു, പിന്നെ സമ്മതിച്ചു; വിവാഹ സൽക്കാര രാത്രി നവവരൻ കൊല്ലപ്പെട്ടു, അന്വേഷണം
ഹോസ്റ്റലിൽ മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്; 'ചോറിൽ പുഴു', പരാതിക്കെട്ടഴിച്ച് വിദ്യാർഥികൾ; എല്ലാം പരിഹരിക്കുമെന്ന് ഉറപ്പ്