റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഭവന നിര്‍മാണത്തിന് 10,000 കോടിയുടെ പാക്കേജ്

By Web TeamFirst Published Nov 6, 2019, 8:33 PM IST
Highlights

മുടങ്ങിക്കിടക്കുന്ന പാര്‍പ്പിട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര പാക്കേജ്. പാര്‍പ്പിട പദ്ധതികള്‍ക്ക് 10,000 കോടി രൂപ അനുവദിക്കും. 

ദില്ലി: റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്തംഭനാവസ്ഥ മറികടക്കാനുള്ള പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മുടങ്ങി കിടക്കുന്ന പാര്‍പ്പിട പദ്ധതികൾ പൂര്‍ത്തിയാക്കാൻ 10,000 കോടി രൂപ നീക്കിവെക്കാനാണ് തീരുമാനം. ഇതുകൂടാതെ റിയൽ എസ്റ്റേറ്റ് മേഖലക്കായി എസ്ബിഐ, എൽഐസി യൂണിറ്റുകൾ 25,000 കോടി രൂപയും സമാഹരിക്കും.

രാജ്യത്ത് മുടങ്ങികിടക്കുന്ന 1600 പാര്‍പ്പിട പദ്ധതികൾ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന്‍റെ ഭാഗമായാണ് റിയൽ എസ്റ്റേറ്റ് മേഖലയെ ശക്തിപ്പെടുത്താനുള്ള ഇളവുകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.

click me!