കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കേന്ദ്രവും സംസ്ഥാനങ്ങളും

By Web TeamFirst Published Mar 28, 2020, 7:31 AM IST
Highlights

 നാല്പതിനായിരം വെന്റിലേററുകൾ രണ്ടു മാസത്തിനകം സജ്ജ്മാക്കാൻ പൊതു മേഖല സ്ഥാപനങ്ങളെ ചുമതലപെടുത്തി. 

ദില്ലി:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ മുൻകരുതൽ നടപടികളുമായി കേന്ദ്രവും സംസ്ഥാന സർക്കാരുകളും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വളൻ്റിയർമാരെ സജ്ജമാക്കാനും പ്രതിദിന നീരീക്ഷണം നടത്താനും സംസ്ഥാന ഗവർണർമാർക്ക് രാഷ്ട്രപതി നിർദേശം നൽകി. ജനുവരി 18 നു ശേഷം വിദേശത്ത് നിന്ന് എത്തിയ 15 ലക്ഷത്തിൽ അധികം പേരെ നിരീക്ഷണത്തിൽ വയ്ക്കാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ചികിത്സ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നാല്പതിനായിരം വെന്റിലേററുകൾ രണ്ടു മാസത്തിനകം സജ്ജ്മാക്കാൻ പൊതു മേഖല സ്ഥാപനങ്ങളെ ചുമതലപെടുത്തി. ഇതര സംസ്ഥാന തൊഴിലകളുടെയും അസംഘടിത മേഖലയിൽ ഉള്ളവരുടേയും സംരക്ഷണം ഉറപ്പാക്കാൻ അഭ്യന്തര മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്. 

ഒഡിഷ സർക്കാർ പാവപ്പെട്ടവർക്ക് ആയി 2,200 കോടിയുടെ സാമ്പത്തിക പക്കേജ് പ്രഖ്യാപിച്ചു. നാലു ലക്ഷത്തോളം പാവങ്ങൾക്ക് ദില്ലി സർക്കാർ ഇന്ന് മുതൽ ഭക്ഷണം നല്കും. ഭക്ഷ്യ വസ്തുക്കളുടെ ചരക്ക് നീക്കം ഉറപ്പാക്കാൻ പഞ്ചാബ് കൃഷി വകുപ്പ്‌ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്.

click me!