
ദില്ലി : രാജ്യത്ത് സ്ത്രീകൾക്കിടയിലെ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചതായി ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക്. 2019 ൽ 6,95,072 ആയിരുന്നു രോഗബാധിതരുടെ എണ്ണമെങ്കിൽ 2021 ആകുമ്പോഴേക്കും അത് 730771 ആയി കൂടി. ഏറ്റവും കൂടുതൽ പേരെ ബാധിച്ചത് സ്തനാർബുദമാണ്. രണ്ടാമതായി തൊണ്ടയിൽ പടരുന്ന കാൻസറും.
കേരളത്തിലും സ്തനാർബുദം ഒരു വെല്ലുവിളിയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പാർലമെൻറിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സാനിറ്ററി നാപ്കിന്റെ ഉപയോഗം കാൻസറിന് കാരണമാകുമോ എന്നതിന് ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ല എന്നും മറുപടിയിൽ വ്യക്തമാക്കി.
Read More : കേന്ദ്രത്തിന്റേത് എതിർക്കുന്നവർക്ക് വികസനം വേണ്ട എന്ന നിലപാട്, രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam