കാൻസറിന്റെ മരുന്ന് വരെ ഗോമൂത്രം ഉപയോഗിച്ച് നിർമ്മിക്കുന്നു: കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി

By Web TeamFirst Published Sep 7, 2019, 10:35 PM IST
Highlights

ആയുഷ്‌മാൻ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ വികസിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു

ദില്ലി: രാജ്യത്ത് മരുന്നുൽപ്പാദനത്തിന് ഗോമൂത്രം ഉപയോഗിക്കുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി ചൗബേ. കാൻസർ രോഗത്തിനടക്കം നിരവധി മരുന്നുകൾ ഗോമൂത്രം ഉപയോഗിച്ച് നിർമ്മിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ആയുഷ്‌മാൻ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ വികസിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് മന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Ashwini Choubey, Minister of State for Health: Several medicines are prepared today using cow urine, including the medicines for Cancer. Our Ayushman Ministry is also working on this. pic.twitter.com/OD3nWEj9ta

— ANI (@ANI)
click me!