
ദില്ലി: രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ ഒരു പോലെ പിടി മുറുക്കി മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും. ജയസാധ്യത കൂടുതലുള്ള സീറ്റില്‍ സച്ചിന്‍ അവകാശ വാദമുന്നയിക്കുമ്പോള്‍, ജനരോഷം ഉയര്‍ന്ന അടുപ്പക്കാരായ എംഎല്‍എമാരെ മാറ്റുന്നതില്‍ ഗലോട്ട് നീരസം അറിയിച്ചു. സച്ചിന്‍ പൈലറ്റിന് ഐക്യദാര്‍ഡ്യവുമായി എഐസിസി ഓഫീസിന് മൂന്നില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വടം വലി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും തുടങ്ങിയതോടെ നേതൃത്വമാണ് വെട്ടിലായിരിക്കുന്നത്. ഇരുവരെയും അനുനയിപ്പിച്ച് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുകയെന്ന വെല്ലുവിളിയാണ് നേതൃത്വത്തിന് മുന്നിലുള്ളത്. രണ്ട് ദിവസത്തോളം നീണ്ട സ്ക്രീനിംഗ് കമ്മിറ്റിയിലും പട്ടികയില്‍ അന്തിമ ചിത്രമാകാത്തതോടെ സോണിയ ഗാന്ധി കൂടി പങ്കെടുത്ത സിഇസി യോഗത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടിരിക്കുകയാണ്. സിറ്റിങ് എംഎല്‍എമാരില്‍ 30 ശതമാനത്തോളം പേരെ മാറ്റണമെന്ന നിര്‍ദ്ദേശം പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍, ഇവരില്‍ ഭൂരിപക്ഷവും സ്വന്തം പക്ഷത്തായതിനാല്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് നിര്‍ദ്ദേശം ദഹിച്ചിട്ടില്ല. കഴിഞ്ഞ തവണ അശോക് ഗലോട്ട് കൈയില്‍ വെച്ച ജയസാധ്യത കൂടുതലുള്ള സീറ്റുകളില്‍ സച്ചിന്‍ കണ്ണ് വച്ചിട്ടുണ്ട്. തെരഞ്ഞടുപ്പ് നയിക്കാന്‍ ഗലോട്ടെന്ന പ്രചാരണത്തിലും ഹൈക്കമാന്‍ഡിനെ സച്ചിന്‍ അതൃപ്തി അറിയിച്ചു കഴിഞ്ഞു. സച്ചിന് പി്ന്തുണയുമായി രാജസ്ഥാനില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എഐസിസിക്ക് മുന്നില്‍ മുദ്രാവാക്യങ്ങളുമായി തടിച്ച് കൂടുകയായിരുന്നു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശില്‍ കമല്‍നാഥും, ദിഗ് വിജയ് സിംഗും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്ത് വന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. സീറ്റ് കിട്ടാത്ത നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വയ്ക്കുന്നതും തിരിച്ചടിയായേക്കും. അതുകൊണ്ട് തന്നെ രാജസ്ഥാനില്‍ ഏറെ കരുതലോടെയാകും നീക്കം. നേതാക്കളുടെ വടംവലി മൂലം ബിജെപിയിലെ തമ്മിലടി മുതലാക്കാന്‍ കഴിയുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
'രാജസ്ഥാനിൽ ബിജെപി നേതാക്കള്‍ തമ്മില്‍ വാക്‌പോര്, ചെരിപ്പിനടി'; വീഡിയോയും വസ്‌തുതയും- Fact Check
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam