
മുംബൈ: നാളെ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പൂനെയിൽ നിന്നുള്ള എംഎൽഎ സാംഗ്രാം തോപ്തെയാണ് സ്ഥാനാർഥി. കൊളാമ്പയിൽ നിന്നുള്ള ബിജെപി എംഎൽഎ രാഹുൽ നർവേക്കറാണ് എതിരാളി.
ശിവസേനാ വിമതൻ ഏക്നാഥ് ശിൻഡേയെ മുഖ്യമന്ത്രിയാക്കിയ ബിജെപി,2014ൽ ശിവസേനയിൽ നിന്ന് എത്തിയ രാഹുൽ നർവേക്കറിനെ മത്സര രംഗത്ത് ഇറക്കിയത് ശ്രദ്ധേയ നീക്കമാണ്. നിയമസഭാ കൗൺസിൽ ചെയർമാനും എൻസിപി നേതാവുമായ റാംരാജെ നിംബാൽക്കറിന്‍റെ മരുമകൻ കൂടിയാണ് നർവേക്കർ. മറ്റന്നാളാണ് നിലവിലെ സർക്കാർ വിശ്വസ വോട്ട് തേടുക..
അതേ സമയം വിമത നീക്കം നടത്തിയ ഏക്‍നാഥ് ശിൻഡെയെ ശിവസേന പാർട്ടി പദവികളിൽ നിന്ന് നീക്കി. പാർട്ടി വിരുധ പ്രവർത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ശിൻഡെയ്ക്കെഴുതിയ കത്തിൽ ഉദ്ദവ് താക്കറെ പറഞ്ഞു. വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ശിൻഡെയിൽ നിന്ന് എടുത്ത് മാറ്റിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam