'ആധാര്‍ കാര്‍ഡ് പരിശോധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാകില്ല'; പീഡനക്കേസില്‍ പ്രതിക്ക് ജാമ്യം നല്‍കി കോടതി

Published : Aug 30, 2022, 05:54 PM ISTUpdated : Aug 30, 2022, 05:55 PM IST
'ആധാര്‍ കാര്‍ഡ് പരിശോധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാകില്ല'; പീഡനക്കേസില്‍ പ്രതിക്ക് ജാമ്യം നല്‍കി കോടതി

Synopsis

ഒരു വ്യക്തിയുമായി ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ആധാർ കാർഡോ പാൻ കാർഡോ കാണുകയോ പങ്കാളിയുടെ ജനനത്തീയതി അവളുടെ സ്കൂൾ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയോ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.

ദില്ലി: ആധാർ കാർഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തിയശേഷം മാത്രം ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കില്ലെന്ന് ദില്ലി ഹൈക്കോടതിയുടെ പരാമർശം. പ്രായപൂര്‍ത്തിയായില്ലെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ആൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇത്തരം പരാമർശം നടത്തിയത്. സമ്മതതോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുൻപ് രേഖകൾ  പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തേണ്ട ആവശ്യമില്ലെന്നും  കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ വിവിധ സർട്ടിഫിക്കറ്റുകളിൽ വിവിധ ജനനത്തീയതികളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോടതി കണ്ടെത്തി. പ്രായത്തെ സംബന്ധിച്ച് തർക്കമുണ്ടെന്നും കോടതി പറഞ്ഞു. ആധാർ കാർഡിൽ ജനനത്തീയതി 1998 എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ പ്രായപൂർത്തിയാകാത്ത ആളുമായാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് കരുതാൻ സാധിക്കില്ല. ഹണി ട്രാപ് പോലുള്ള കാര്യങ്ങൾ നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജസ്മീത് സിങ് ആണ് പ്രതിക്ക് ജാമ്യം നല്‍കിയത്. 

ഒരു വ്യക്തിയുമായി ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ആധാർ കാർഡോ പാൻ കാർഡോ കാണുകയോ പങ്കാളിയുടെ ജനനത്തീയതി അവളുടെ സ്കൂൾ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയോ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യാ ഇത് ഹണി ട്രാപ്പിംഗ് കേസാണെന്ന് സംശയിക്കുന്നതായും പരാതി നല്‍കാനെടുത്ത അസാധാരണമായ കാലതാമസത്തിന് തൃപ്തികരമായ കാരണമൊന്നും നൽകിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ കൈക്കൂലി സാധ്യതയും കോടതി ഉന്നയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് നടത്തണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് കോടതി നടപടി. 20,000 രൂപയുടെ ആൾ ജാമ്യത്തിൽ പ്രതിയെ വിട്ടയക്കണമെന്നും കേസ് എപ്പോഴൊക്കെ വാദം കേൾക്കുമ്പോഴും പൊലീസ് ആവശ്യപ്പെടുമ്പോഴും സ്റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതിയോട് രാജ്യം വിടരുതെന്നും പാസ്‌പോർട്ട് സമര്‍പ്പിക്കണമെന്നും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും കേസുമായി ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തരുതെന്നും കോടതി പറഞ്ഞു. 

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ യൂണിയൻ നേതാക്കളുമായി എസ് ജയശങ്കർ ഇന്ന് കൂടിക്കാഴ്ച നടത്തും
രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്