സ്വകാര്യത പറഞ്ഞ് ഡിഎൻഎ പരിശോധനയിൽ നിന്നൊഴിയാനാകില്ല; സുപ്രീംകോടതി

Published : Jul 12, 2022, 04:45 PM ISTUpdated : Jul 12, 2022, 04:46 PM IST
 സ്വകാര്യത പറഞ്ഞ് ഡിഎൻഎ പരിശോധനയിൽ നിന്നൊഴിയാനാകില്ല; സുപ്രീംകോടതി

Synopsis

പിതൃത്വം സംബന്ധിച്ച തർക്കത്തിൽ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മലയാളിയായ വിമുക്ത ഭടൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 

ദില്ലി: സ്വകാര്യത പറഞ്ഞ് ഡിഎൻഎ പരിശോധനയിൽ നിന്നൊഴിയാനാകില്ല എന്ന് സുപ്രീംകോടതി. പിതൃത്വം സംബന്ധിച്ച തർക്കത്തിൽ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മലയാളിയായ വിമുക്ത ഭടൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിൻറെയാണ് ഉത്തരവ്. ഡിഎൻഎ പരിശോധന നടത്തിയാൽ അത് തനിക്ക് അപകീർത്തിയുണ്ടാക്കുമെന്നും, സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. 

Read Aldo: രക്തസാക്ഷി ദിനാചരണങ്ങള്‍  എതിരാളികളുടെ  വൈരാഗ്യത്തിന് അഗ്നി പകരും; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി 

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.  രക്തസാക്ഷി ദിനാചാരണങ്ങള്‍  അമ്മമാരുടെയും  വിധവകളുടെയും അനാഥരായ മക്കളുടെ വേദനക്ക് പകരമാകുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടെയും   അന്നം മുടക്കുകയാണ് എന്നും കോടതി വിമര്‍ശിച്ചു.

വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തി   എതിരാളികളുടെ  വൈരാഗ്യത്തിന് അഗ്നി പകരും. ഇതൊന്നും  ഉറ്റവരുടെ കണ്ണുനീരിന് പകരമാകുന്നില്ല. കൊലപാതകങ്ങള്‍   അന്വേഷിക്കുന്നതില്‍ പലപ്പോഴും  പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. 

ഡിവൈഎഫ്ഐ നേതാവ് വിഷ്പണുവിനെ കൊലപെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. വിഷ്ണു വധ കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ  യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി പറഞ്ഞു. 

വഞ്ചിയൂർ വിഷ്ണു വധക്കേസില്‍  ആർഎസ്എസ് പ്രവർത്തകരായ പ്രതികളെ ഇന്ന് ഹൊക്കോടതി വെറുതെ വിട്ടിരുന്നു. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്.13 പ്രതികളെയാണ് വെറുതെ വിട്ടത്.

2008 ഏപ്രിൽ ഒന്നിനാണ് കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ട് ആർഎസ്എസ്  സംഘം വിഷ്‌ണുവിനെ വെട്ടിക്കൊന്നത്‌.  വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർഎസ്എസ് നേതാക്കളും പ്രവർത്തകരുമായിരുന്നു. 13 പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം തടവ്‌ ശിക്ഷയും നൽകി കോടതി ശിക്ഷിച്ചിരുന്നു.
 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല