തന്നെ അപമാനിച്ച ആസംഖാന് മാപ്പ് നല്‍കാന്‍ സാധിക്കില്ലെന്ന് ബിജെപി എംപി രമാദേവി

Published : Jul 27, 2019, 06:37 PM ISTUpdated : Jul 27, 2019, 06:39 PM IST
തന്നെ അപമാനിച്ച ആസംഖാന് മാപ്പ് നല്‍കാന്‍ സാധിക്കില്ലെന്ന് ബിജെപി എംപി രമാദേവി

Synopsis

മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് എസ്‍പി എംപി ആസം ഖാന്‍ മോശം പരാമര്‍ശം നടത്തിയത്

ദില്ലി: തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ എസ്പി നേതാവ് ആസംഖാന് മാപ്പ് നല്‍കാന്‍ സാധിക്കില്ലെന്ന് ബിജെപി എംപി രമാദേവി. 'അദ്ദേഹം ക്ഷമാപണം നടത്തിയാലും മാപ്പ് നല്‍കാന്‍ ഇനി സാധിക്കില്ല. സ്പീക്കറുടെ കസേരയില്‍ ഞാന്‍ ഇരിക്കുന്ന സമയത്താണ് ആസംഖാന്‍ മോശം പ്രയോഗം നടത്തിയത്. രണ്ട് തവണയാണ് അദ്ദേഹം അധ്യക്ഷനെ അധിക്ഷേപിച്ചത്. ആദ്യം മോശം പദപ്രയോഗത്തിലൂടെയും രണ്ടാമത് മാപ്പ് പറയാതിരുന്നതിലൂടെയും. 

സംഭവം നടന്ന ദിവസം തന്നെ അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന് മാപ്പ് നല്‍കിയേനെ. എന്നാല്‍ അതിനദ്ദേഹം തയ്യാറായില്ല. രമാദേവിയെയല്ല പകരം ഈ രാജ്യത്തെ ഒരോ സ്ത്രീകളെയുമാണ് അദ്ദേഹം അവഹേളിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു'. 

മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് എസ്‍പി എംപി ആസം ഖാന്‍ മോശം പരാമര്‍ശം നടത്തിയത്. സ്പീക്കര്‍ ചെയറിലിരിക്കുകയായിരുന്ന രമാ ദേവിയോട് എനിക്ക്  നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു ആസം ഖാന്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും ആസം ഖാന്‍റെ പരാമര്‍ശം നീക്കണമെന്നും രമാ ദേവി ആവശ്യപ്പെട്ടിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുസ്തക വിവാ​ദം: പെൻ​ഗ്വിൻ ബുക്സിന്റെ പ്രതികരണം പങ്കുവെച്ച് ജനറൽ എംഎം നരവനെ; 'പുസ്തകം വിൽപന തുടങ്ങിയിട്ടില്ല'
ട്രംപ് മുന്നോട്ടുവെച്ച ആവശ്യം ഇന്ത്യ അംഗീകരിച്ചോ? ഇന്ത്യയിൽ നിന്നുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ വെനസ്വേലയിൽ നിന്ന് ഇന്ധനം വാങ്ങാൻ ഓർഡർ നൽകി