യൂട്യൂബിൽ മലയാളികളുടെ കുതിപ്പ്; 17 ചാനലുകൾക്ക് പത്ത് ലക്ഷം കാഴ്‌ചക്കാർ; വളർച്ച 100 ശതമാനം

By Web TeamFirst Published Jul 27, 2019, 5:52 PM IST
Highlights

കേരളത്തിൽ നിന്നുള്ള യൂട്യൂബ് ചാനലുകൾ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലാണ് വളരുന്നതെന്ന് യൂട്യൂബ്

കൊച്ചി: യൂട്യൂബിൽ കേരളത്തിൽ നിന്നുള്ള ചാനലുകൾ വൻ കുതിപ്പ് നടത്തുന്നതായി യൂട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്‌ണർഷിപ്പ് ഡയറക്‌ടർ സത്യരാഘവൻ. കേരളത്തിൽ നിന്നുള്ള ചാനലുകളുടെ വളർച്ചാ നിരക്ക് 100 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലത്ത് പൂജ്യത്തിൽ നിന്നാണ് മലയാളികളുടെ ചാനലുകൾ യൂട്യൂബിൽ വലിയ ശ്രദ്ധ നേടിയത്. ഇപ്പോൾ പത്ത് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള 17 ചാനലുകളുണ്ട്. അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ സബ്‌സ്‌ക്രൈബർമാരുള്ള 50 ചാനലുകളും ഒരു ലക്ഷത്തിന് മുകളിൽ സബ്‌സ്‌ക്രൈബർമാരുള്ള 40 ചാനലുകളും ുണ്ട്.

വിനോദവും, സംഗീതവും ഉള്ളടക്കമായ ചാനലുകളാണ് വൻ കുതിപ്പ് നടത്തുന്നത്. ടെക്‌നോളജി, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയും വലിയ മുന്നേറ്റം ഉണ്ടാക്കുന്നുണ്ട്. കാർഷിക സംരംഭങ്ങളാണ് ഭാവിയിൽ കുതിപ്പുണ്ടാക്കാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ.

ഇന്ത്യയിൽ 265 ദശലക്ഷം പേരാണ് പ്രതിമാസം യൂട്യൂബ് കാണുന്നത്. ഇതിൽ 60 ശതമാനം പേരും ചെറിയ പട്ടണങ്ങളിൽ ഉള്ളവരാണ്. 

കേരളത്തിൽ നിന്നും യൂട്യൂബിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ കരിക്ക് എന്ന ചാനലിന്റെ സ്ഥാപകൻ നിഖിൽ പ്രസാദ്, എം4 ടെക് എന്ന ചാനലിന്റെ സ്ഥാപകൻ ജിയോ ജോസഫ്, കൃഷി ലോകം എന്ന ചാനലിന്റെ സ്ഥാപകൻ ആനി യുജിൻ എന്നിവർ കൊച്ചിയിൽ നടന്ന ചടങ്ങിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.

click me!