എണ്ണകടപത്രം ഇറക്കില്ല, ഇന്ധന എക്സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി

By Web TeamFirst Published Aug 16, 2021, 7:03 PM IST
Highlights

എണ്ണ കടപത്രം സർക്കാരിന് വലിയ ബാധ്യതയാണ് വരുത്തിയത്. അതുകൊണ്ടാണ് ഇന്ധന വില കുറയ്ക്കാൻ സാധിക്കാത്തതെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.

ദില്ലി: ഇന്ധന - എക്സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. 1.44 ലക്ഷം കോടി രൂപയുടെ  എണ്ണ കടപത്രം ഇറക്കിയാണ്  യുപിഎ സർക്കാർ ഇന്ധന വില കുറച്ചത്. യുപിഎ  സർക്കാരിന്റെ തന്ത്രം പിന്തുടരാൻ എനിക്കാവില്ല. എണ്ണ കടപത്രം സർക്കാരിന് വലിയ ബാധ്യതയാണ് വരുത്തിയത്. അതുകൊണ്ടാണ് ഇന്ധന വില കുറയ്ക്കാൻ സാധിക്കാത്തതെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. എണ്ണ കടപത്രത്തിൻ്റെ ബാധ്യത ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറയ്ക്കാൻ ആകുമായിരുന്നുവെന്നും ധനമന്ത്രി വിമർശിച്ചു. ഒരു മാസത്തിലേറെയായി രാജ്യത്തെ പെട്രോൾ വില നൂറിന് മുകളിൽ തുടരുകയാണ്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!