വിവാഹ നിശ്ചയം ആഘോഷിക്കാൻ പോയി, മടങ്ങുന്നതിനിടെ കാറപകടം; ഡോക്ടറുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

Published : Mar 11, 2024, 11:50 AM ISTUpdated : Mar 11, 2024, 11:56 AM IST
വിവാഹ നിശ്ചയം ആഘോഷിക്കാൻ പോയി, മടങ്ങുന്നതിനിടെ കാറപകടം; ഡോക്ടറുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

Synopsis

ഫത്തേഹ്പൂർ ബിദ്വേര റോഡിൽ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ഡോക്ടർ മായങ്ക് സച്ചനായിരുന്നു അപകടത്തിൽ മരിച്ചത്. ഡോക്ടറുടെ വിവാഹ നിശ്ചിയം ഈയടുത്താണ് കഴിഞ്ഞത്. അതിന്റെ പാർട്ടി സുഹൃത്തുക്കൾക്ക് നൽകി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. 

ലക്നൗ: ഉത്തർപ്രദേശിലെ ഫത്തേഹ് പൂർ സിറ്റിയിൽ കാറപകടത്തിൽ ഒരു ഡോക്ടറുൾപ്പെടെ മൂന്നുപേർ മരിച്ചു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് അപകടമുണ്ടായത്. കാർ റോഡരികിലെ തൂണിലിടിച്ചായിരുന്നു അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ഫത്തേഹ്പൂർ ബിദ്വേര റോഡിൽ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ഡോക്ടർ മായങ്ക് സച്ചനായിരുന്നു അപകടത്തിൽ മരിച്ചത്. ഡോക്ടറുടെ വിവാഹ നിശ്ചയം ഈയടുത്താണ് കഴിഞ്ഞത്. അതിന്റെ പാർട്ടി സുഹൃത്തുക്കൾക്ക് നൽകി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലെ തൂണിൽ കാറിടിച്ച് ഡോക്ടറുൾപ്പെടെ മൂന്നുപേരും മരിക്കുകയായിരുന്നു. നാലുപേരാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള മരത്തിലും പിന്നീട് ഇലക്ട്രിക് പോസ്റ്റിലുമിടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ​ഗുരുതരമായിരുന്നു. ചികിത്സക്കിടെ ആശുപത്രിയിൽ വെച്ച് മൂന്നുപേരും മരിച്ചു. അതേസമയം, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. 

'പുള്ളിമാൻ്റെ പുള്ളി മായ്ക്കാൻ ആവില്ല, എൽഡിഎഫ് സർക്കാരിൻ്റെ പങ്കും അത് പോലെ'; ദേശീയ പാത വികസനത്തിൽ റിയാസ്

https://www.youtube.com/watch?v=2EuiIOefVWc


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐപിഎസ് ഉദ്യോ​ഗസ്ഥർക്ക് ഇനി ഇക്കാര്യം നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
'അധികാരികളിൽ നിന്ന് അമിത സമ്മർദ്ദം, റോയി ഏറെ അസ്വസ്ഥനായിരുന്നു', വെളിപ്പെടുത്തലുമായി ചക്രവർത്തി ചന്ദ്രചൂഡ്