ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; പുറത്തിറങ്ങിനാവാതെ കുടുങ്ങിപ്പോയ ഡ്രൈവർക്ക് ദാരുണാന്ത്യം

Published : Dec 20, 2024, 11:02 PM IST
ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; പുറത്തിറങ്ങിനാവാതെ കുടുങ്ങിപ്പോയ ഡ്രൈവർക്ക് ദാരുണാന്ത്യം

Synopsis

തീ ആളിപ്പടർന്നതിനാൽ യുവാവിനെ പുറത്തെടുക്കാൻ സാധിച്ചില്ല. 

അഹ്മദാബാദ്: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. വാഹനം ഓടിക്കുകയായിരുന്ന ദീപക് പട്ടേൽ (42) ആണ് മരിച്ചത്. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.  ഉദ്ന മഗ്ദല്ല റോഡിലാണ് അപകടമുണ്ടായത്. തീപിടുത്തമുണ്ടായി അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ വാഹനത്തിൽ പൊട്ടിത്തെറിയുണ്ടായി. അഗ്നിശമന സേനയുൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും യുവാവിനെ വാഹനത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചില്ല. 

കാറിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടെന്നും പിന്നാലെ പുക ഉയർന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഇതിനിടെ തന്നെ യുവാവ് ബോധരഹിതനാവുകയും ചെയ്തു. തീ ശക്തമായിരുന്നതിനാൽ ദീപകിനെ പുറത്തെടുക്കാൻ സാധിച്ചില്ല. പിന്നീട് അഗ്നിശമന സേന ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും കാർ ഏതാണ്ട് പൂർണമായി കത്തി നശിച്ചിരുന്നു. കാറിലുണ്ടായ ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ വാഹനത്തിന്റെ സാങ്കേതിക തകരാറുകളോ ആയിരിക്കാം തീപിടുത്തത്തിന് കാരണമായതെന്നാണ് അനുമാനം. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.  സൂറത്തിലെ അഭവ സ്വദേശിയാണ് മരിച്ച ദീപക്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി