ഡിവൈഡർ മറികടന്ന കാർ എതിർവശത്തെ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി 2 വാഹനങ്ങളിൽ ഇടിച്ചു; 2 പേർക്ക് ദാരുണാന്ത്യം

Published : Jan 13, 2025, 12:58 PM IST
ഡിവൈഡർ മറികടന്ന കാർ എതിർവശത്തെ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി 2 വാഹനങ്ങളിൽ ഇടിച്ചു; 2 പേർക്ക് ദാരുണാന്ത്യം

Synopsis

ഒരു കുടുംബ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങി വരികയായിരുന്ന ദമ്പതികളാണ് മരിച്ചത്. 

ന്യൂഡൽഹി: ഡൽഹി - നോയിഡ ലിങ്ക് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഒരു കുടുംബ ചടങ്ങ് കഴി‌ഞ്ഞ് ടാക്സി കാറിൽ മടങ്ങി വരികയായിരുന്ന സുമൻ ധൂപ്ര (63), ഭ‍ർത്താവ് സഞ്ജിവ് ധൂപ്ര (67) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ സോളങ്കി എന്നയാളിന് ഗുരുതര പരിക്കുണ്ട്,

നോയിഡ ലിങ്ക് റോഡിൽ വെച്ച് അമിത വേഗത്തിൽ പാ‌ഞ്ഞുവരികയായിരുന്ന ഒരു ബൊലേറോ കാർ റോഡിലെ ഡിവൈഡർ മറികടന്ന്, വിപരീത ദിശയിലുള്ള റോഡിലൂടെ പോവുകയായിരുന്ന രണ്ട് വാഹനങ്ങളെ ഇടിക്കുകയായിരുന്നു. ആദ്യം ഒരു ബലേനോ കാറിനെയും പിന്നീട് ടാക്സി വാഹനത്തെയും ഇടിച്ചു. ടാക്സി കാറിന്റെ മുകളിലേക്കാണ് ബൊലേറോ ഇടിച്ചു കയറിയത്. വാഹനത്തിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. കാറിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ നാട്ടുകാർ ബൊലേറോ ഉയർത്തി മാറ്റുകയായിരുന്നു. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേരുടെയും മരണം സ്ഥിരീകരിച്ചു.

ബൊലേറോ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അപകടമുണ്ടായ ഉടൻ തന്നെ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു. ഈ വാഹനത്തിനുള്ളിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഡ്രൈവ‍ർ മദ്യ ലഹരിയിൽ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് പരിക്കേറ്റ അൽജുൻ സോളങ്കിയുടെ ബന്ധു യോഗേഷ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി