മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്തുമാറ്റി, കർണാടകയിൽ ഒരാൾ അറസ്റ്റിൽ

Published : Jan 13, 2025, 11:31 AM IST
മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്തുമാറ്റി, കർണാടകയിൽ ഒരാൾ അറസ്റ്റിൽ

Synopsis

പശുക്കളുടെ അകിട് അറുത്ത് മാറ്റിയ സംഭവത്തിൽ സയിദ്ദ് നസ്റു എന്നയാൾ അറസ്റ്റിൽ. ബീഹാറിലെ ചമ്പാരൻ സ്വദേശിയാണ് ഇയാളെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

ബെംഗളൂരു: മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്തുമാറ്റി. കർണാടകയിൽ യുവാവ് അറസ്റ്റിൽ. ചാമരാജ്പേട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് മൂന്ന് പശുക്കളെ ഇയാൾ ആക്രമിച്ചത്. സംഭവത്തിൽ 30 കാരനായ സയിദ്ദ് നസ്റു എന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. ബീഹാറിലെ ചമ്പാരൻ സ്വദേശിയാണ് ഇയാളെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  തിങ്കളാഴ്ച രാവിലെ അറസ്റ്റിലായ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പശുക്കളെ ആക്രമിച്ചത് വലിയ രീതിയിലെ പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടനടി നടപടി സ്വീകരിക്കാനും കുറ്റവാളിയെ കണ്ടെത്താനും ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.

അതേസമയം സംഭവത്തിൽ ബിജെപി വലിയ രീതിയിലുള്ള പ്രതിഷേധമാണ്  നടത്തുന്നത്. ബിജെപി നേതാക്കൾ സംഭവത്തെ അപലപിച്ചു. രക്തം വാർന്ന് അവശ നിലയിലായ പശുക്കൾ ചികിത്സയിൽ കഴിയുകയാണ്. പശുക്കളുടെ ഉടമയ്ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും  കുറ്റവാളിയ്ക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നുമാണ് ബിജെപി നേതാവ് എംഎൽസി രവി കുമാർ വിശദമാക്കിയത്. 

കർണാടകയിൽ പശുക്കളെ ആക്രമിച്ച് അകിട് അറുത്തുമാറ്റിയ നിലയിൽ, പ്രതിഷേധവുമായി ബിജെപി

സംഭവം ചാമരാജ്പേട്ടിലെ വിനായനഗറിൽ സംഘർഷാവസ്ഥയ്ക്ക് കാരണമായിരുന്നു. ചാമരാജ്പേട്ട് സ്വദേശിയായ കർണ എന്നയാളുടെ മൂന്ന് പശുക്കളെയാണ് യുവാവ് ആക്രമിച്ചത്. കാലികളുടെ ബഹളം കേട്ട് എഴുന്നേറ്റ കർണ തൊഴുത്തിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന പശുക്കളെ കണ്ടെത്തുകയായിരുന്നു. സംഭവത്തിലെ പ്രതികളെ ഉടനെ കണ്ടെത്തിയില്ലെങ്കിൽ സംക്രാന്തി ദിവസം കരിദിനം ആഘോഷിക്കുമെന്ന് ബിജെപി നേതാക്കൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക അടക്കമുള്ളവർ സംഭവ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇത് ചെയ്തവരുടെ മനസ്ഥിതിയെ രൂക്ഷമായാണ് ആർ അശോക വിമർശിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി