
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിന്റെ വസതിയുടെ മതിലിലേക്ക് കാര്‍ ഇടിച്ചു കയറി. കൃഷ്ണ മേനോന്‍ മാര്‍ഗിലെ വീടിന്റെ മതിലിനാണ് കഴിഞ്ഞ ദിവസം തകരാറുകള്‍ സംഭവിച്ചത്. ഒരു ബസുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് കാര്‍, മന്ത്രിയുടെ വസതിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ മതിലില്‍ ഒരു ദ്വാരം രൂപപ്പെടുകയും ചെയ്തു.
കാര്‍ ഓടിച്ചിരുന്ന റഹിം ഖാന്‍ എന്നയാളെ സുരക്ഷാ ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്തു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഹരിയാനയിലെ നൂഹിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടമെന്ന് അദ്ദേഹം മൊഴി നല്‍കി. കൃഷ്ണ മോനോന്‍ മാര്‍ഗില്‍ വെച്ച് ഒരു ബസ് തന്റെ കാറിനെ ഇടിച്ചുവെന്നും ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ മന്ത്രി വസതിയുടെ മതിലിലേക്ക് ഇടിച്ചു കയറുകയുമായിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. ചോദ്യം ചെയ്ത ശേഷം റഹിം ഖാനെ സുരക്ഷാ ഏജന്‍സികള്‍ വിട്ടയച്ചു. നേരത്തെ നിയമ മന്ത്രിയായിരുന്ന കിരണ്‍ റിജ്ജു, നിലവില്‍ ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയാണ്. അരുണാചല്‍ വെസ്റ്റ് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം.
Read also: കുളുവില്‍ കനത്ത മണ്ണിടിച്ചില്‍; ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു
മറിഞ്ഞ മിനിലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു
കണ്ണൂർ: മറിഞ്ഞ മിനിലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. കണ്ണൂർ പട്ടുവം മുതുകുട എൽപി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. ക്രെയിൻ ഓപ്പറേറ്റർ കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടം നടന്നത്. തളിപ്പറമ്പ് അഗ്നിരക്ഷാസേന അംഗങ്ങൾ ക്രെയിനിനകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read also: സമയത്ത് തെരഞ്ഞെടുപ്പ് നടന്നില്ല, ദേശീയ ഗുസ്തി ഫെഡറേഷന് വിലക്ക്; താരങ്ങള്‍ക്ക് കനത്ത തിരിച്ചടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...