കാർ കൊടുംവളവിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു; 2 ട്രെയിനി പൈലറ്റുമാർ മരിച്ചു, 2 പേർക്ക് പരിക്ക്

Published : Dec 09, 2024, 02:47 PM IST
കാർ കൊടുംവളവിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു; 2 ട്രെയിനി പൈലറ്റുമാർ മരിച്ചു, 2 പേർക്ക് പരിക്ക്

Synopsis

പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് ട്രെയിനി പൈലറ്റുമാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.

പുണെ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു. രണ്ട് ട്രെയിനി പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ നാല് പേരും മദ്യപിച്ചിരുന്നുവെന്ന് പുണെ പൊലീസ് പറഞ്ഞു.

ഒരു പാർട്ടി കഴിഞ്ഞ് വരുന്നതിനിടെ ഇന്ന് പുലർച്ചെ 3.15ഓടെയാണ് അപകടമുണ്ടായത്. കാർ വളവിൽ വച്ച് മരത്തിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബാരാമതി സ്വകാര്യ എവിയേഷൻ അക്കാദമിയിലെ ട്രെയിനി പൈലറ്റുമാരാണ് നാല് പേരും.

ദില്ലി സ്വദേശി തക്ഷു ശർമ (21), മുംബൈ സ്വദേശി ആദിത്യ കൻസെ (21) എന്നിവരെയാണ് മരിച്ചത്. പരിക്കേറ്റ 21 കാരിയായ വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ട് പേർ ഭിഗ്വാനിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.

സ്പെഷ്യൽ ക്ലാസ് നൽകാമെന്ന് പറഞ്ഞ് വിളിച്ചു, സഹോദരിമാരോട് ലൈംഗികാതിക്രമം; കോച്ചിംഗ് സെന്‍റർ അധ്യാപകൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി