
ബംഗളുരു: ബംഗളുരു നഗരത്തിൽ വൻ കഞ്ചാവ് വേട്ട. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഒരു കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ 318 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ഇതിന് വിപണിയിൽ 3.2 കോടിയിലധികം രൂപ വിലവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഗോവിന്ദപുര പൊലീസിലാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ സംഘത്തെ പിന്തുടർന്ന് പിടികൂടിയത്. വാഹനം പരിശോധിച്ചപ്പോൾ വൻ കഞ്ചാവ് ശേഖരം കണ്ടെടുത്തു. പിടിയിലായവരിൽ ഒരാൾ മലയാളിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. നേരത്തെ കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കേരളത്തിലും ലഹരിക്കടത്ത് കേസുകളുണ്ടെന്ന് ബംഗളുരു പൊലീസ് പറഞ്ഞു.
പുതുവത്സര ആഘോഷക്കാലത്തെ ഡിമാന്റ് മുന്നിൽ കണ്ട് ബംഗളുരുവിലേക്ക് എത്തിച്ചതാണ് ഇത്രയധികം കഞ്ചാവെന്ന് പൊലീസ് കരുതുന്നു. ഈ സമയത്തെ ലഹരിക്കടത്ത് തടയാൻ ബംഗളുരു പൊലീസ് പ്രത്യേക പരിശോധനകളും അന്വേഷണവും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഏകദേശം 21.17 കോടി രൂപ വിലമതിക്കുന്ന വൻ ലഹരി ശേഖരം ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ചും നർക്കോട്ടിക്സ് കൺട്രോൾ യൂണിറ്റും ചേർന്ന് പിടികൂടിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിച്ചതായിരുന്നു ഇത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam