മണിപ്പൂര്‍ കൂട്ടബലാത്സംഗക്കേസ് പ്രതികളെന്ന പേരില്‍ വ്യാജചിത്രം; സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ കേസ്

Published : Jul 24, 2023, 01:18 PM ISTUpdated : Jul 24, 2023, 01:32 PM IST
മണിപ്പൂര്‍ കൂട്ടബലാത്സംഗക്കേസ് പ്രതികളെന്ന പേരില്‍ വ്യാജചിത്രം; സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ  കേസ്

Synopsis

കൂട്ട ബലാത്സംഗം ചെയ്ത പ്രതികളെന്ന ആരോപിച്ച് തന്‍റെയും മകന്‍റെയും ചിത്രം  സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചുവെന്ന് ബിജെപി മണിപ്പൂര്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചിതാനന്ദ സിങ് പരാതി നല്‍കുകയായിരുന്നു

ദില്ലി: സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ മണിപ്പൂരില്‍ കേസ്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൂട്ടബലാത്സംഗം ചെയ്ത പ്രതികളെന്നാരോപിച്ച് തന്‍റെയും മകന്‍റെയും ചിത്രം  സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചുവെന്ന് ബിജെപി മണിപ്പൂര്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചിതാനന്ദ സിങ് പരാതി നല്‍കുകയായിരുന്നു.  ഇതിന്‍റെ അടിസ്ഥാനത്തിലാണ് മണിപ്പൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ സുഭാഷിണി അലി ട്വിറ്ററില്‍ ഖേദം പ്രകടിപ്പിച്ചു

 

 

മണിപ്പൂരിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  റിട്ട. സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ  ഹർജി. സുപ്രീം കോടതിയിലാണ് ഹർജി. നിലവിലെ അതിക്രമങ്ങളിൽ സിബിഐ അന്വേഷിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി