രേഖാ ശർമ്മയ്ക്കെതിരായ അപകീർത്തി പരാമർശം: മഹുവാ മൊയ്ത്രയ്ക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു 

Published : Jul 05, 2024, 07:12 PM IST
 രേഖാ ശർമ്മയ്ക്കെതിരായ അപകീർത്തി പരാമർശം: മഹുവാ മൊയ്ത്രയ്ക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു 

Synopsis

വലിയ വിമർശനമാണ് രേഖാ ശർമ്മയ്ക്കെതിരെ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് രേഖാ ശർമ്മ നടത്തിയ പരാമർശമാണ് കേസിന് ആസ്പദം. അവർ തന്‍റെ മുതലാളിക്ക് പൈജാമ പിടിക്കുന്ന തിരക്കിലാണെന്നായിരുന്നു മഹുവയുടെ പരാമർശം.

ദില്ലി: തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്രയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാ ശർമ്മയ്ക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 ആണ് മഹുവയ്ക്കെതിരെ ചാർജ് ചെയ്തിരിക്കുന്ന കുറ്റം.

ഉത്തർപ്രദേശിലെ ഹത്റസിൽ  ദുരന്തത്തിൽപ്പെട്ട സ്ത്രീകളെ  കാണാനെത്തിയ രേഖാ ശർമ്മയ്ക്ക് സ്തീകളിലൊരാൾ കുടപിടിച്ച് കൊടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വലിയ വിമർശനമാണ് രേഖാ ശർമ്മയ്ക്കെതിരെ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് രേഖാ ശർമ്മ നടത്തിയ പരാമർശമാണ് കേസിന് ആസ്പദം. അവർ തന്‍റെ മുതലാളിക്ക് പൈജാമ പിടിക്കുന്ന തിരക്കിലാണെന്നായിരുന്നു മഹുവയുടെ പരാമർശം. ഇതിനെതിരെയാണ് കമ്മീഷൻ കേസെടുത്തത്.ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 ലോക്സഭ സ്പീക്കറിനും ദില്ലി പൊലീസിനും കമ്മീഷൻ ഇതിനെ സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. 

 


 

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി