ഡീപ് ഫേക്ക് വിവാദത്തിൽ കേസ്; ദില്ലി വനിത കമ്മീഷന്റെ പരാതിയിൽ നടപടി

Published : Nov 12, 2023, 12:01 PM ISTUpdated : Nov 12, 2023, 12:18 PM IST
ഡീപ് ഫേക്ക് വിവാദത്തിൽ കേസ്; ദില്ലി വനിത കമ്മീഷന്റെ പരാതിയിൽ നടപടി

Synopsis

സാങ്കേതികപരമായി അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന കേസ് കൂടിയാണ് ഇത്.

ദില്ലി: നടി രശ്മിക മന്ദാനയ്ക്കെതിരായ ഡീപ്ഫെയ്ക് വിഡിയോയില്‍ അന്വേഷണം ഊർജ്ജിതമാക്കി ദില്ലി പൊലീസ്. ദില്ലി  വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. സംഭവത്തിൽ മെറ്റയടക്കം സാമൂഹിക മാധ്യമ  കമ്പനികളുമായി പൊലീസ് ആശയവിനിമയം തുടങ്ങി.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍‍സ‍് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള  വ്യാജ നിര്‍മിതിയാണ് ഡീപ്ഫെയ്ക് വിഡിയോ. ഇത്തരത്തിലുള്ള ദൃശ്യങ്ങളാണ് നടി രശ്മിക മന്ദാനയുടെ പേരിൽ പ്രചരിച്ചത്. സംഭവത്തിൽ ദില്ലി പൊലീസിന് വനിത കമ്മീഷൻ നോട്ടിസ് അയയ്ക്കുകയും എടുത്ത നടപടി അറിയിക്കാന്‍  നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഐടി ആക്ടിലെ വകുപ്പുകളടക്കം ചുമത്തി ദില്ലി പൊലീസ് സ്പെഷല്‍ സെല്‍ കേസെടുത്തത്.

രശ്മിക മന്ദാനയ്ക്കെതിരായ വ്യാജ വിഡിയോയില്‍ ആരുടെയും അറസ്റ്റ് നടന്നിട്ടില്ലെന്നും വിഡിയോ നിര്‍മിച്ചവരെ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. കേസിൽ സാങ്കേതിക പരിശോധന നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. വിഷയത്തിൽ കേന്ദ്ര ഐടി മന്ത്രാലയം സമൂഹമാധ്യമങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരയാക്കപ്പെട്ടവര്‍ ഉടന്‍ പൊലീസില്‍ പരാതിപ്പെടാന്‍ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും അഭ്യര്‍ഥിച്ചിരുന്നു

ഡീപ് ഫേക്ക് വിവാദത്തിൽ കേസെടുത്ത്‌ പൊലീസ്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വാതിലിനടുത്ത് പുക മണം, മതിയായ സുരക്ഷയില്ലാതെ വിമാനം പറത്തി; 4 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് ഡിജിസിഎ നോട്ടീസ്
കഫ് സിറപ്പ് വിൽപ്പന: കടുത്ത നിയന്ത്രണത്തിന് കേന്ദ്രം, ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്ന് സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കും