
ത്രിപുര: സംഘർഷം റിപ്പോർട്ട് ചെയ്യാൻ(tripura clash) എത്തിയ രണ്ട് വനിതാ മാധ്യമപ്രവർത്തകർക്കെതിരെ(lady journalists) കേസ് (case)എടുത്ത് ത്രിപുര പൊലീസ് . HW News Network ലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് കേസ്. മതസ്പർധ വളർത്താൻ ശ്രമിച്ചു എന്നത് അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
വി എച്ച് പി യുടെ പരാതിയിലാണ് നടപടി
ദില്ലിയിൽ നിന്ന് എത്തിയ ഇവരെ ഹോട്ടൽ മുറിയിൽ തന്നെ പൊലീസ് കസ്റ്റഡിയിലാക്കിയിരിക്കുകയാണ്. ഇരുവരും ഇന്ന് ദില്ലിക്ക് തിരികെ എത്താനിരിക്കെയാണ് പൊലീസ് നടപടി
ത്രിപുരയിലെ പാനിസാഗറിൽ മുസ്ലീം പള്ളിയും കടകളും തകർത്ത സംഭവത്തിൽ റിപ്പോർട്ട് നൽകിയ മാധ്യമ പ്രവർത്തകരാണിവർ . എന്നാൽ പള്ളി തകർത്തിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
ഉത്തര ത്രിപുരയിലെ പാനിസാഗർ ചംതില്ല പ്രദേശത്ത് ഒക്ടോബർ 26നാണ് അക്രമം നടന്നത്. ബംഗ്ലാദേശിൽ ദുർഗ പൂജക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam