
ദില്ലി: ബിഹാറിലെ ജാതി സെൻസസിൽ ഇപ്പോൾ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. നാലാഴ്ചക്കകം മറുപടി നൽകണമെന്ന് സർക്കാരിന് നോട്ടീസ് നൽകി. കേസ് ജനുവരിയിൽ പരിഗണിക്കാൻ മാറ്റിവെച്ചു. സര്‍ക്കാര്‍ നടത്തിയ ജാതി അധിഷ്ഠിത സര്‍വേയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റി. ജാതി സര്‍വേയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബിഹാര്‍ സര്‍ക്കാരിനെ വിലക്കണമെന്ന ആവശ്യം കോടതി തള്ളി.
സർക്കാരുകൾ എടുക്കുന്ന തീരുമാനം തങ്ങള്‍ക്ക് തടയാനാകില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് വാക്കാല്‍ നീരീക്ഷിച്ചു. ഹർജികളിൽ ബീഹാർ സർക്കാരിന് നോട്ടീസ് അയച്ച കോടതി കേസുകളിൽ ദീർഘവാദം കേൾക്കണമെന്ന് വ്യക്തമാക്കിയാണ് അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റിയത്. സെന്‍സസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇനി കോടതിയില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കരുതെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല.
ബീഹാറിലെ ജാതി സെൻസസിൽ ഇപ്പോൾ ഇടപെടാനില്ലെന്ന് സുപ്രീം കോടതി