ആദ്യം മനുഷ്യക്കടത്ത്, ഇപ്പോൾ നിർബന്ധിത മതപരിവർത്തനവും, കന്യാസ്ത്രീകളുടെ മേൽ ചുമത്തിയിരിക്കുന്നത് ​ഗുരുതര കുറ്റങ്ങളെന്ന് സിബിസിഐ

Published : Jul 28, 2025, 05:38 PM IST
nun attack

Synopsis

ആദ്യം മനുഷ്യക്കടത്തിന് മാത്രമാണ് കുറ്റം ചുമത്തിയിരുന്നത്. എന്നാൽ, പിന്നീട് നിർബന്ധിത മതപരിവർത്തനം കൂടി ചുമത്തുകയായിരുന്നു

ദില്ലി: ഛത്തീസ്ഗഢിലെ ദുർഗിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ചുമത്തിയത് ​ഗുരുതര കുറ്റങ്ങളെന്ന് സിബിസിഐ നേതൃത്വം. ആദ്യം മനുഷ്യക്കടത്തിന് മാത്രമാണ് കുറ്റം ചുമത്തിയിരുന്നത്. എന്നാൽ, പിന്നീട് നിർബന്ധിത മതപരിവർത്തനം കൂടി ചുമത്തുകയായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സിബിസിഐ സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ, വക്താവ് റോബിൻസൺ റോഡ്രിഗസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പെൺകുട്ടികൾക്ക് പതിനെട്ട് വയസ്സിന് മുകളിലുണ്ടായിരുന്നു. കൂടാതെ, മാതാപിതാക്കളുടെ അനുമതിയും ഉണ്ടായിരുന്നു. എന്നിട്ടും കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. മാതാപിതാക്കൾക്ക് പെൺകുട്ടികളെ കാണാൻ അനുമതി നൽകിയില്ല. കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്നവരെയും കൈയേറ്റം ചെയ്യുന്ന സ്ഥിതിയായിരുന്നു. ദുർഗിൽ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ് ഉണ്ടായതെന്ന് ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ജാമ്യാപേക്ഷ നാളെയോ മറ്റന്നാളോ സമർപ്പിക്കും. ജാമ്യാപേക്ഷ നൽകുന്നതിന് അനുകൂലമായ അന്തരീക്ഷമല്ല ഇപ്പോൾ ഉള്ളത്. കേന്ദ്ര സർക്കാരുമായും ഛത്തീസ്​ഗഢ് ​ഗവൺമെന്റുമായും ബന്ധപ്പെടുന്നുണ്ട്. കേന്ദ്രസർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണയുണ്ട്. ആദ്യം ചുമത്തിയിരുന്നത് മനുഷ്യക്കടത്തിന്റെ കുറ്റമാണ്. നിർബന്ധിത മത പരിവർത്തനം ചുമത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ നിർബന്ധിത മതപരിവർത്തനം ഉൾപ്പടെ ​ഗുരുതരമായ കുറ്റങ്ങളാണ് കന്യാസ്ത്രീകൾക്കുമേൽ ചുമത്തിയിരിക്കുന്നതെന്നും സിബിസിഐ നേതൃത്വം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?
കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി