
ഭാൻപുര: രാത്രികാല പട്രോളിങ്ങിനിടെ പൊലീസ് വാഹനത്തിനുള്ളിൽ 12 അടി നീളമുള്ള പെരുമ്പാമ്പ് കയറിയത് ഭീതി പരത്തി. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി കനത്ത മഴ പെയ്യുന്നതിനിടെയാണ് സംഭവം. ഭാഗ്യവശാൽ, ആർക്കും ഒരു ഉപദ്രവവും വരുത്താതെ പാമ്പ് സ്വയം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി കാട്ടിലേക്ക് പോയി. ഭാൻപുരയിലെ ബഡേ മഹാദേവ് ക്ഷേത്ര പരിസരത്താണ് സംഭവം നടന്നത്.
പൊലീസ് സംഘം ഡയൽ 100 വാഹനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്നു. ഈ സമയം കനത്ത മഴയുണ്ടായിരുന്നു.വാഹനത്തിനുള്ളിൽ പാമ്പിനെ കണ്ടയുടൻ ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ ഭഗത് സിംഗ് ജാദൗൺ സുരക്ഷാ മുൻകരുതലെന്ന നിലയിൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. ഭാഗ്യവശാൽ, പെരുമ്പാമ്പ് ആരെയും ആക്രമിച്ചില്ല.
വാഹനം നിർത്തിയതോടെ പാമ്പ് സ്വയം വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയും റോഡിൽ നിന്ന് സമീപത്തെ വനത്തിലേക്ക് നീങ്ങുകയും ചെയ്തു. പെരുമ്പാമ്പിന് ഏകദേശം 12 അടി നീളമുണ്ടായിരുന്നു എന്ന് ഭാൻപുര പൊലീസ് കോൺസ്റ്റബിൾ ഭഗത് സിംഗ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam