പിടിയിലായത് ഡിജിസിഎയിലെ ഉന്നതൻ, രഹസ്യനീക്കത്തിലൂടെ സിബിഐ അറസ്റ്റ് ചെയ്‌തു; 2.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് കേസ്

Published : Apr 20, 2026, 12:01 AM IST
cbi

Synopsis

ഡ്രോൺ ഇറക്കുമതിക്ക് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറലിനെയും ഒരു പ്രമുഖ സ്വകാര്യ കമ്പനി വൈസ് പ്രസിഡന്റിനെയും സിബിഐ അറസ്റ്റ് ചെയ്തു. അറസ്റ്റിനെത്തുടർന്ന് ദില്ലിയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 37 ലക്ഷം രൂപയും സ്വർണ്ണ നാണയങ്ങളും സിബിഐ കണ്ടെടുത്തു.

ദില്ലി: ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട അനുമതികൾക്കായി കൈക്കൂലി വാങ്ങിയ കേസിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറലിനെയും പ്രമുഖ സ്വകാര്യ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റിനെയും സിബിഐ അറസ്റ്റ് ചെയ്തു. ദില്ലിയിലെ ഡിജിസിഎ ആസ്ഥാനത്തെ എയർവർത്തിനസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറലായ മുദാവത് ദേവുല, പ്രമുഖ കോർപ്പറേറ്റ് ഗ്രൂപ്പിന്റെ സീനിയർ വൈസ് പ്രസിഡന്റായ ഭരത് മാത്തൂർ എന്നിവരാണ് അറസ്റ്റിലായത്.

സ്വകാര്യ എയ്‌റോസ്‌പേസ് കമ്പനിക്ക് ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നതിനായുള്ള അപേക്ഷകളിൽ അനുകൂലമായ നടപടികൾ സ്വീകരിക്കുന്നതിനായി ഭരത് മാത്തൂർ വഴി ദേവുല 2.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ശനിയാഴ്ച നടന്ന ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. അറസ്റ്റിനെത്തുടർന്ന് ദില്ലിയിലെ നാല് കേന്ദ്രങ്ങളിൽ സിബിഐ പരിശോധന നടത്തി. പ്രതികളുടെ പക്കൽ നിന്ന് 37 ലക്ഷം രൂപ പണമായും സ്വർണം-വെള്ളി നാണയങ്ങളും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെടുത്തു. പ്രതികൾ തമ്മിലുള്ള ഗൂഢാലോചനയെക്കുറിച്ചും മറ്റ് ഇടപാടുകളെക്കുറിച്ചും സിബിഐ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. അഴിമതിക്കെതിരെ വ്യോമയാന മേഖലയിൽ സിബിഐ നടത്തുന്ന ശക്തമായ ഇടപെടലുകളിൽ ഒന്നായി ഇത് മാറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇഡിയെ ഇറക്കി ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നു; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത
'വനജ ഫയർ വർക്സി'ൽ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം, പൊലീസുകാരടക്കം 15 പേർക്ക് പരിക്ക്; ആദ്യ സ്ഫോടനത്തിൽ മരണം 23 ആയി, 16 സ്ത്രീകൾക്ക് ജീവൻ നഷ്ടം