
ദില്ലി: സിബിഐ ഉദ്യോഗസ്ഥര്‍ (CBI) സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെ പോലെയാണ് പെരുമാറുന്നതെന്ന് വിമര്‍ശിച്ച് ഝാര്‍ഖണ്ഡ് ഹൈക്കോടതി (Jharkhand highcourt). ഝാര്‍ഖണ്ഡിലെ ധൻബാദിൽ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യമായ അന്വേഷണമല്ല സിബിഐ നടത്തുന്നതെന്നും കോടതി വിമര്‍ശിച്ചു.
കേസിൽ യാതൊരു അന്വേഷണ പുരോഗതിയുമില്ല. മൂന്ന് മാസമായിട്ടും കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്തത് നിരാശപ്പെടുത്തുന്നതാണെന്ന് കോടതി പറഞ്ഞു. കേസ് വീണ്ടും 29ന് പരിഗണിക്കും.
Read Also: ഹാജരാകാത്ത പരീക്ഷയ്ക്ക് മാര്‍ക്ക്; എംഎസ്എഫ് പ്രസിഡന്‍റ് പി കെ നവാസിനെതിരെ സർവ്വകലാശാലയ്ക്ക് പരാതി