രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ സഹോദരന്‍റെ വീട്ടിൽ സിബിഐ റെയ്ഡ്

Published : Jun 17, 2022, 12:22 PM ISTUpdated : Jun 17, 2022, 12:26 PM IST
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ സഹോദരന്‍റെ വീട്ടിൽ സിബിഐ റെയ്ഡ്

Synopsis

രാസവള വ്യാപാരിയാണ് ഇദ്ദേഹം. രാസവള അഴിമതി കേസിൽ ഇ ഡി നേരത്തെ അഗ്രസേൻഗലോട്ടിനെ ചോദ്യം ചെയ്തിരുന്നു.

ദില്ലി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ സഹോദരന്‍റെ വീട്ടിൽ സിബിഐ റെയ്ഡ്. അഗ്രസേൻ ഗലോട്ടിന്‍റെ ജോധ്പൂരിലെ വസതിയിലാണ് റെയ്ഡ്.

രാസവള വ്യാപാരിയാണ് ഇദ്ദേഹം. രാസവള അഴിമതി കേസിൽ ഇ ഡി നേരത്തെ അഗ്രസേൻഗലോട്ടിനെ ചോദ്യം ചെയ്തിരുന്നു.

Read Also; അഗ്നിപഥ്‌ വരുമ്പോള്‍ അനിശ്ചിതത്വത്തിലായി കേരളത്തിലെ രണ്ടായിരത്തിലേറെ ഉദ്യോഗാര്‍ത്ഥികള്‍

സൈനിക നിയമനങ്ങൾ അഗ്നിപഥ്‌ വഴി ആക്കിയതോടെ കേരളത്തിൽ രണ്ടായിരത്തിലേറെ ഉദ്യോഗാർത്ഥികളുടെ കാര്യം അനിശ്ചിതത്വത്തിലായി. 2366 പേർ എഴുത്ത് പരീക്ഷയ്ക്ക് യോഗ്യത നേടി കാത്തിരിക്കുമ്പോഴാണ് നിയമന രീതി അടിമുടി മാറിയത്.

കൊവിഡ് കാരണം നടക്കാതിരുന്ന 2020 ലെ സൈനിക റിക്രൂട്ട്മെൻറ് കേരളത്തിൽ നടന്നത് 2021 ഫെബ്രുവരിയിലാണ്. തിരുവനന്തപുരം കോഴിക്കോട് റിക്രൂട്ട്മെൻറ് ഓഫീസർമാരുടെ നേതൃത്വത്തിൽ സംയുക്തമായി ആയിരുന്നു റാലി. ജനറൽ ഡ്യൂട്ടി ടെക്നിക്കൽ, ട്രേഡ്സ്മാൻ , ക്ലർക്ക്, നഴ്സിംഗ് അസിസ്റ്റൻറ് തസ്തികളിലായിരുന്നു റാലി. ജനറൽ ഡ്യൂട്ടിക്ക് പരമാവധി പ്രായം 21 ആയിരുന്നു,മറ്റ് തസ്തികകളിൽ 23 ഉം.  

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന റാലിയിൽ 80000 പേർ പങ്കെടുത്തു. 2366 പേർ എഴുത്ത് പരീക്ഷയ്ക്ക് യോഗ്യത നേടി. ഏപ്രിലിൽ പരീക്ഷ നടക്കുമെന്ന് അറിയിപ്പ് ലഭിച്ചത് എങ്കിലും ആറ് പ്രാവശ്യം തീയതി നീട്ടി. ഇപ്പോൾ അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചതോടെ ഇവരുടെ കാര്യം അനിശ്ചിതത്വത്തിലായി. ഇവരിൽ ഭൂരിപക്ഷത്തിനും അഗ്നിപഥ് വഴി നിയമനം നേടാനുള്ള പ്രായപരിധി കഴിഞ്ഞു.

സാധാരണ രീതിയിലുള്ള സൈനിക റിക്രൂട്ട്മെന്റ് തുടരണമെന്നും തങ്ങളുടെ ഇത്രയും കാലത്തേ അധ്വാനത്തിന് വില കൽപ്പിക്കണം എന്നുമാണ് ഇവരുടെ ആവശ്യം.  

Read Also: ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘം; മുഖ്യമന്ത്രി വിശദീകരിക്കണമെന്നും വി മുരളീധരന്‍

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി