
ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി കേസിൽ മുൻ ഗവർണർ സത്യപാൽ മല്ലിക്കിന്‍റെ മൊഴിയെടുത്ത് സി ബി ഐ. മൂന്നു മണിക്കൂർ നേരമാണ് സത്യപാൽ മല്ലിക്കിന്റെ ദില്ലിയിലെ വസതിയിലെത്തി സി ബി ഐ മൊഴി രേഖപ്പെടുത്തിയത്. ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് സത്യപാൽ മല്ലിക്ക് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ക്രമക്കേട് ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പദ്ധതി റദ്ദാക്കിയതായി സത്യപാലിക് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് മുതിർന്ന ബി ജെ പി നേതാവ് റാം മാധവ് സമ്മർദം ചെലുത്തിയതായും മല്ലിക്ക് വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സി ബി ഐ അദ്ദേഹത്തിന്‍റെ മൊഴി എടുത്തത്.
ആകാശവാണി എഫ് എം റിലേ സ്റ്റേഷൻ, പത്തനംതിട്ടക്കും സമർപ്പിച്ച് പ്രധാനമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam