പത്തനംതിട്ട നഗരത്തിലെ മണ്ണാറമലയിലാണ് എഫ് എം സ്റ്റേഷൻ പ്രവർത്തിക്കുന്നത്

പത്തനംതിട്ട: പത്തനംതിട്ടയിൽ ആകാശവാണി എഫ് എം റിലേ സ്റ്റേഷൻ പ്രേക്ഷേപണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴി സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരത്തിലെ മണ്ണാറമലയിലാണ് എഫ് എം സ്റ്റേഷൻ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം ആകാശവാണിയിൽ നിന്നുള്ള പരിപാടികളാണ് സ്റ്റേഷനിൽ നിന്നും പ്രക്ഷേപണം ചെയ്യുക. രാജ്യത്തെ 91 എം എം സ്റ്റേഷനുകളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽ പത്തനംതിട്ടയ്ക്ക് പുറമെ കായംകുളത്തും പുതിയ എഫ്എം സ്റ്റേഷൻ ഉണ്ടാകും.

വണ്ടി ഓടിച്ച് കുട്ടികൾ, വഴിയിൽ പിടിവീണു; ഒറ്റ ദിവസം ശിക്ഷ ഏറ്റുവാങ്ങിയത് 13 രക്ഷിതാക്കൾ, കീശ കീറി പിഴയും