സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം: മലയാളി പെണ്‍കുട്ടി ദേശീയതലത്തില്‍ ഒന്നാമത്

By Web TeamFirst Published May 6, 2019, 3:33 PM IST
Highlights

പാലക്കാട് കൊപ്പം ലയണ്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥിനി ഭാവന എന്‍ ശിവദാസ് 500-ല്‍ 499 മാര്‍ക്ക് നേടി. ദേശീയ തലത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച 13 വിദ്യാര്‍ത്ഥികളില്‍ ഒരാളായി ഇതോടെ ഭാവന.

ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 91.1 ശതമാനം വിജയമാണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനത്തിന്‍റെ വര്‍ധനവാണ് വിജയശതമാനത്തിലുണ്ടായത്. 86.07 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 99.85 ശതമാനം വിജയം നേടിയ തിരുവനന്തപുരം സോണ്‍ ആണ് മേഖലാ അടിസ്ഥാനത്തില്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നത്. 99 ശതമാനം വിജയവുമായി ചെന്നൈ രണ്ടാം സ്ഥാനം നേടി. 

പാലക്കാട് കൊപ്പം ലയണ്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥിനി ഭാവന എന്‍ ശിവദാസ് 500-ല്‍ 499 മാര്‍ക്ക് നേടി തിരുവനന്തപുരം സോണില്‍ ഒന്നാം സ്ഥാനത്ത് എത്തി. ഭാവനയടക്കം ആകെ 13 വിദ്യാര്‍ത്ഥികളാണ് രാജ്യത്താകെ ഉയര്‍ന്ന മാര്‍ക്ക് നേടിയത്. ഇവരില്‍ ഏഴ് പേരും ഡെറാഢൂണ്‍ സോണില്‍ നിന്നുള്ളവരാണ്. 

എസ്എസ്എല്‍സി റിസല്‍ട്ട് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : http://www.prd.kerala.gov.in/

സിബിഎസ്സി പത്താം ക്ലാസ് ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : http://cbseresults.nic.in/class10/class10th19.htm
 

click me!