കോവിഡ് 19: പരീക്ഷ കേന്ദ്രത്തില്‍ മാസ്ക് ധരിക്കാന്‍ സിബിഎസ്ഇ അനുമതി നല്‍കി

By Web TeamFirst Published Mar 4, 2020, 10:47 PM IST
Highlights

ജീവനക്കാരന് വൈറസ്. പ്രമുഖ മൊബൈല്‍ പേയ്മെന്‍റ സര്‍വ്വീസ് കമ്പനിയായ പേടിഎം നോയിഡയിലേയും ഗുരുഗ്രാമിലേയും ഓഫീസുകള്‍ അടച്ചിട്ടു.

ദില്ലി: രാജ്യത്ത് കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക് ധരിക്കാന്‍ അനുമതി നല്‍കി സിബിഎസ്ഇ. പരീക്ഷകേന്ദ്രങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ മാസ്ക് ധരിക്കാം എന്ന് ഉത്തരവിലൂടെ സിബിഎസ്ഇ വ്യക്തമാക്കി. ദില്ലിയില്‍ 19 പേര്‍ക്ക് കോവിഡ് വൈറസ് ബാധിച്ച സാഹചര്യത്തിലാണ് സിബിഎസ്ഇയുടെ നടപടി. 

ചൈന, ഇറ്റലി ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്നുണ്ട്. വിദേശത്തുനിന്നെത്തിയവര്‍ക്കു വിമാനത്താവളങ്ങളിലും രാജ്യാതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കി. കൂടുതല്‍ ഐസൊലേ്ഷന്‍ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പ്രമുഖ മൊബൈല്‍ പേയ്മെന്‍റ സര്‍വ്വീസ് കമ്പനിയായ പേടിഎം നോയിഡയിലേയും ഗുരുഗ്രാമിലേയും ഓഫീസുകള്‍ അടച്ചിട്ടു. പേടിഎമ്മിലെ ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇയാള്‍ നേരത്തെ ഇറ്റലി സന്ദര്‍ശിച്ചിരുന്നുവെന്നാണ് വിവരം. 
 

click me!