സിബിഎസ്ഇ ത്രിഭാഷാ നയം; ആറാം ക്ലാസുകാർക്ക് ഇളവ് നൽകണം, സിബിഎസ്ഇയ്ക്ക് സുപ്രീം കോടതി നിർദേശം

Published : Sep 29, 2026, 12:09 AM IST
cbse

Synopsis

നിലവിലുള്ള ഏഴ്‌,എട്ട്‌ ,ഒന്പത്‌ ക്ലാസുകാർക്ക്‌ പരിവർത്തന ഘട്ടമെന്ന നിലയിൽ പത്താം ക്ലാസിൽ മൂന്നാം ഭാഷയുടെ പരീക്ഷ ഒഴിവാക്കിയിരുന്നു. രക്ഷിതാക്കളും അധ്യാപകരും സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് കോടതിയുടെ ഉത്തരവ്‌.

ദില്ലി: പുത്തൻ വിദ്യഭ്യാസ നയത്തിന്റെ ഭാഗാമായി നടപ്പാക്കുന്ന ത്രിഭാഷ നയത്തിൽ ഇ‍ൗ അധ്യയന വർഷത്ത ആറാം ക്ലാസുകാർക്ക്‌ ഇളവ്‌ നൽകാൻ സിബിഎസ്‌ഇക്ക്‌ നിർദേശം നൽകി സുപ്രീംകോടതി. ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്‌ ഉത്തരവിട്ടത്‌. സിബിഎസ്‌ഇയോട്‌ ഇക്കാര്യം ആവർത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഗണിക്കാൻ തയ്യാറാകാതെ വന്നേതോടെയാണ്‌ കോടതി നടപടി. നിലവിലുള്ള ഏഴ്‌,എട്ട്‌ ,ഒന്പത്‌ ക്ലാസുകാർക്ക്‌ പരിവർത്തന ഘട്ടമെന്ന നിലയിൽ പത്താം ക്ലാസിൽ മൂന്നാം ഭാഷയുടെ പരീക്ഷ ഒഴിവാക്കിയിരുന്നു. രക്ഷിതാക്കളും അധ്യാപകരും സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് കോടതിയുടെ ഉത്തരവ്‌.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടാറ്റാ സൺസിന്റെ ഓഹരിവിപണിയിലെ ലിസ്റ്റിങ് ഒഴിവാക്കാൻ ടാറ്റാ ട്രസ്റ്റിന്റെ വമ്പൻ നീക്കം; രണ്ട് കമ്പനികൾ ലയിപ്പിക്കും
വോട്ടുതട്ടിപ്പിൽ ഗുരുതര പരാതിയുമായി രാഹുൽ, 'ബേല എസ്റ്റേറ്റിലെ 728 പേരിൽ ഒരാളൊഴികെ എല്ലാവരുടെയും വോട്ട് വെട്ടി'